കോവിഡ് ചികിത്സയിലിരിക്കെ അന്തരിച്ച പതിനാലാം വാര്‍ഡ് സ്വദേശിയുടെ മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കബറടക്കി

രണ്ടാഴ്ച്ചകള്‍ക്ക് മുന്‍പ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയപ്പോള്‍ നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ്  മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയത്. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ വൈകീട്ട് മരണം സംഭവിക്കുകയായിരുന്നു.പതിനാലാം വാര്‍ഡ് കെ പി റോഡ് പടിഞ്ഞാറുഭാഗം പരേതനായ ഹംസ ഹാജിയുടെ ഭാര്യ കരുവടിയില്‍ മറിയു ആണ് അന്തരിച്ചത്.ദീര്‍ഘനാളായി മറ്റ് അസുഖങ്ങളെ തുടര്‍ന്ന്  കിടപ്പിലായിരുന്നു.

ഏഴ് ദിവസം മുന്‍പാണ് ഭര്‍ത്താവ് ഹംസ നിര്യാതനായത്.മരണാനന്തര കോവിഡ് പരിശോധനകള്‍ക്ക് ശേഷം ഉച്ചയോടുകൂടി വിട്ടുകിട്ടിയ മൃതദേഹം നീറ്റിക്കല്‍ പള്ളി കബര്‍സ്ഥാനില്‍ എസ്.വൈ.എസ് പൊന്നാനി സാന്ത്വനം എമർജൻസി ടീമിന്റെ നേതൃത്വത്തില്‍ കബറടക്കി. 

കൺവീനർ കെ.വി ശക്കീർ കടവിന്റെ നേതൃത്വത്തില്‍ സുബൈർ ബാഖവി കാഞ്ഞിരമുക്ക്, എടപ്പാൾ സോൺ സേവന കാര്യ സെക്രട്ടറി ശെരീഫ് ചിയ്യാനൂർ, ഫുആദ് CV ജംഗ്ഷൻ, മുസ്തഫ CV ജംഗ്ഷൻ, റസാഖ് കോടഞ്ചേരി എന്നിവർ നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

രണ്ടാഴ്ച്ചകള്‍ക്ക് മുന്‍പ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയപ്പോള്‍ നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവ...    Read More on: http://360malayalam.com/single-post.php?nid=1501
രണ്ടാഴ്ച്ചകള്‍ക്ക് മുന്‍പ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയപ്പോള്‍ നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവ...    Read More on: http://360malayalam.com/single-post.php?nid=1501
കോവിഡ് ചികിത്സയിലിരിക്കെ അന്തരിച്ച പതിനാലാം വാര്‍ഡ് സ്വദേശിയുടെ മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കബറടക്കി രണ്ടാഴ്ച്ചകള്‍ക്ക് മുന്‍പ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയപ്പോള്‍ നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയത്. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ വൈകീട്ട് മരണം സംഭവിക്കുകയായിരുന്നു.പതിനാലാം വാര്‍ഡ് കെ പി റോഡ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്