മലക്കംമറിഞ്ഞ് യുഡിഎഫ്; സര്‍ക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരത്തിന്‌

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം നിര്‍ത്തിവെച്ച യുഡിഎഫ് തീരുമാനം തിരുത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരത്തിനിറങ്ങുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചു. ഈ മാസം 12-ന് നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ സമരം നടത്താനും തീരുമാനിച്ചു.

യുഡിഎഫ് സമരം അവസാനിപ്പിച്ചതിനെതിരെ കെ.മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം മാറ്റിയതെന്നാണ് സൂചന.

അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്ന സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കും. സമരം കാരണമാണ് കോവിഡ് വ്യാപിച്ചതെന്ന പ്രസ്താവന നടത്തിയ മുഖ്യമന്ത്രി തന്റെ മന്ത്രിസഭയിലുള്ളവര്‍ക്ക് എങ്ങനെ രോഗം വന്നു എന്നതിന് മറുപടി പറയണമെന്നും എം.എം.ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സെപ്തംബര്‍ 28-നാണ് പ്രത്യക്ഷ സമരത്തില്‍ നിന്ന് യുഡിഎഫ് പിന്‍വാങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ തീരുമാനം സ്വാഗതം ചെയ്തിരുന്നു. 

കോവിഡ് പരത്തുന്നത് സമരക്കാരാണെന്ന തരത്തില്‍ സര്‍ക്കാരും സിപിഎമ്മും പ്രചാരണം തുടങ്ങിയതോടെയാണ് യുഡിഎഫ് സമരത്തില്‍ നിന്ന് പിന്‍വലിഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടിയാലോചന നടന്നില്ലെന്നും സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ സമരത്തില്‍ നിന്ന് പിന്‍വലിയുന്നത് തിരിച്ചടിയാകുമെന്നും കെ.മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ പരസ്യമായി പറയുകയുണ്ടായി.

മറുഭാഗത്ത് പ്രതിപക്ഷം സര്‍ക്കാരുമായി ഒത്തുകളിക്കുകയാണെന്ന ബിജെപി പ്രചാരണവും ആരംഭിച്ചു. ഈ സാഹചര്യങ്ങളിലാണ് വീണ്ടും സമരമുഖത്തേക്ക് നീങ്ങാനുള്ള യുഡിഎഫിന്റെ തീരുമാനം.

#360malayalam #360malayalamlive #latestnews

സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം നിര്‍ത്തിവെച്ച യുഡിഎഫ് തീരുമാനം തിരുത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരത്തിനിറങ്ങുമെന്ന...    Read More on: http://360malayalam.com/single-post.php?nid=1467
സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം നിര്‍ത്തിവെച്ച യുഡിഎഫ് തീരുമാനം തിരുത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരത്തിനിറങ്ങുമെന്ന...    Read More on: http://360malayalam.com/single-post.php?nid=1467
മലക്കംമറിഞ്ഞ് യുഡിഎഫ്; സര്‍ക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരത്തിന്‌ സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം നിര്‍ത്തിവെച്ച യുഡിഎഫ് തീരുമാനം തിരുത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരത്തിനിറങ്ങുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചു. ഈ മാസം 12-ന് നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്