എടപ്പാൾ ആശുപത്രിയിൽ ഫിസിയോതെറാപ്പി യൂണിറ്റാരംഭിച്ചു

എടപ്പാൾ:പൊതുജനങ്ങൾക്ക് സൗജന്യമായി ഫിസിയോതെറാപ്പി സൗകര്യങ്ങൾ ലഭ്യമാക്കാനായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും ചേർന്നാരംഭിച്ച യൂണിറ്റ് എടപ്പാൾ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തൊരുക്കിക്കൊടുത്ത കെട്ടിടത്തിൽ ഗ്രാമപ്പഞ്ചായത്ത് 2.5 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് സജ്ജമാക്കിയത്. ആഴ്ചയിൽ രണ്ടു ദിവസം ഇവിടെവെച്ച് ഓരോദിവസം എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളിലും രണ്ടു ഫിസിയോ തെറാപ്പിസ്റ്റുമാരുടെ സേവനം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഫിസിയോതെറാപ്പി യൂണിറ്റ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബിജോയ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ പി.പി. മോഹൻദാസ്, മെഡിക്കൽ ഓഫീസർ ഡോ. അബൂബക്കർ, ഫിസിയോതെറാപ്പിസ്റ്റ് അമീൻ എന്നിവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

എടപ്പാൾ:പൊതുജനങ്ങൾക്ക് സൗജന്യമായി ഫിസിയോതെറാപ്പി സൗകര്യങ്ങൾ ലഭ്യമാക്കാനായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തു...    Read More on: http://360malayalam.com/single-post.php?nid=1456
എടപ്പാൾ:പൊതുജനങ്ങൾക്ക് സൗജന്യമായി ഫിസിയോതെറാപ്പി സൗകര്യങ്ങൾ ലഭ്യമാക്കാനായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തു...    Read More on: http://360malayalam.com/single-post.php?nid=1456
എടപ്പാൾ ആശുപത്രിയിൽ ഫിസിയോതെറാപ്പി യൂണിറ്റാരംഭിച്ചു എടപ്പാൾ:പൊതുജനങ്ങൾക്ക് സൗജന്യമായി ഫിസിയോതെറാപ്പി സൗകര്യങ്ങൾ ലഭ്യമാക്കാനായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും ചേർന്നാരംഭിച്ച യൂണിറ്റ് എടപ്പാൾ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്