പൊന്നാനി ഫിഷിങ് ഹാർബറിൽ നിയന്ത്രണങ്ങൾ തുടങ്ങി

പൊന്നാനി:ഫിഷിങ് ഹാർബറിൽ ശനിയാഴ്ചമുതൽ മീനെടുക്കാൻ വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഫിഷറീസ് വകുപ്പ് കർശനമാക്കി. മീൻ എടുക്കാനെത്തുന്ന ലോറികളടക്കമുള്ള വാഹനങ്ങൾക്കാണ് ടോക്കൺ ഏർപ്പെടുത്തിയിട്ടുള്ളത്. മണിക്കൂറിൽ 50 വാഹനങ്ങൾക്കാണ് ടോക്കൺ നൽകുക. ഇവർ മീനെടുത്ത് തിരിച്ചുപോയശേഷം അടുത്ത 50 വാഹനങ്ങൾക്ക് ടോക്കൺ നൽകുന്ന രീതിയിലാണ് ഫിഷറീസ് വകുപ്പ് ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളതെന്ന് ഡെപ്യൂട്ടി ഡയറക്ടർ സജി എം. രാജേഷ് പറഞ്ഞു. വീട്ടാവശ്യത്തിനുള്ള മീൻ വാങ്ങാൻ എത്തുന്നവർക്കോ വാഹനങ്ങൾക്കോ ഇനിമുതൽ ഹാർബറിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. ഇവർക്ക് സമീപത്തെ മാർക്കറ്റുകളിൽനിന്ന് മത്സ്യം വാങ്ങാം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹാർബറിൽ തിരക്ക് നിയന്ത്രിക്കാനാണ് ഇങ്ങനെയൊരു സംവിധാനമൊരുക്കിയിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു. ഹാർബറിൽ മീൻ വാങ്ങാനെത്തുന്ന ലോറിയിലെ ഡ്രൈവർമാരെ പുറത്തിറങ്ങാൻ അനുവദിക്കില്ല.

ഹാർബറിൽ നിയന്ത്രണം പാലിക്കുന്നതിന്റെ ഭാഗമായി പടിഞ്ഞാറേക്കരയിലും താനൂരിലും നിയന്ത്രണം ഏർപ്പെടുത്തി. പൊന്നാനിയിൽ പോലീസും തീരദേശ പോലീസും സഹായത്തിനുണ്ടാകുമെന്ന് ഫിഷറീസ് ഡി.ഡി. പറഞ്ഞു.

#360malayalam #360malayalamlive #latestnews

പൊന്നാനി:ഫിഷിങ് ഹാർബറിൽ ശനിയാഴ്ചമുതൽ മീനെടുക്കാൻ വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഫിഷറീസ് വകുപ്പ് കർശനമാക്കി. മീൻ എടുക്കാനെത്തു...    Read More on: http://360malayalam.com/single-post.php?nid=1455
പൊന്നാനി:ഫിഷിങ് ഹാർബറിൽ ശനിയാഴ്ചമുതൽ മീനെടുക്കാൻ വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഫിഷറീസ് വകുപ്പ് കർശനമാക്കി. മീൻ എടുക്കാനെത്തു...    Read More on: http://360malayalam.com/single-post.php?nid=1455
പൊന്നാനി ഫിഷിങ് ഹാർബറിൽ നിയന്ത്രണങ്ങൾ തുടങ്ങി പൊന്നാനി:ഫിഷിങ് ഹാർബറിൽ ശനിയാഴ്ചമുതൽ മീനെടുക്കാൻ വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഫിഷറീസ് വകുപ്പ് കർശനമാക്കി. മീൻ എടുക്കാനെത്തുന്ന ലോറികളടക്കമുള്ള വാഹനങ്ങൾക്കാണ് ടോക്കൺ ഏർപ്പെടുത്തിയിട്ടുള്ളത്. മണിക്കൂറിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്