പൊന്നാനി ഫിഷിങ് ഹാർബറിൽ നിയന്ത്രണം കർശനമാക്കുന്നു

പൊന്നാനി: ഫിഷിങ് ഹാർബറിൽ ശനിയാഴ്ച മുതൽ വാഹനങ്ങൾക്കും ജനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ ഫിഷറീസ് വകുപ്പിന്റെ തീരുമാനം. 

ഹാർബറിലേക്ക് അനിയന്ത്രിതമായി വാഹനങ്ങളും ജനങ്ങളും പ്രവേശിക്കുന്നത് കർശനമായി നിയന്ത്രിക്കും. ലേലപ്പുരയിൽ മത്സ്യം വാങ്ങാനെത്തുന്ന മറ്റ് വാഹനങ്ങളും അനയന്ത്രിതമായി കയറ്റിയിടുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് നടപടിക്കൊരുങ്ങുന്നത്. ശനിയാഴ്ച മുതൽ ഫിഷിങ് ഹാർബറിലേക്കുള്ള പ്രവേശനകവാടത്തിൽ റെസ്ക്യൂ ഗാർഡ് മാരെ നിരീക്ഷണത്തിനായി നിർത്തും.

മത്സ്യം വാങ്ങാനെത്തുന്ന ലോറികൾക്കും ഓട്ടോകൾക്കും ടോക്കൺ ഏർപ്പെടുത്തും. 50 വാഹനങ്ങൾക്ക് ടോക്കൺ നൽകി ലേലഹാളിൽച്ചെന്ന് മത്സ്യം എടുത്ത് തിരിച്ചുപോയശേഷമേ പിന്നീടുള്ള 50 വാഹനങ്ങൾക്ക് ടോക്കൺ നൽകുകയുള്ളൂ. ലേല ഹാളിലെ തിരക്കൊഴിവാക്കാനാണ് ഇങ്ങനെയൊരു ക്രമീകരണം .

സ്വകാര്യ ആവശ്യത്തിന് മീൻ വാങ്ങാനെത്തുന്ന വ്യക്തികളെ ഇനി മുതൽ ഹാർബർലേക്ക് പ്രവേശിപ്പിക്കില്ലെന്നും ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു.

ഇവർ വരുന്ന വാഹനങ്ങൾ ഹാർബറിൽ പ്രവേശിക്കുന്നത് വലിയ പ്രയാസമായതിനെത്തുടർന്നാണ് ഇത്. മലപ്പുറം ജില്ലയിൽനിന്ന്‌ സമീപ ജില്ലകളിൽ നിന്നുമായി 100 കണക്കിന് വാഹനങ്ങളിലാണ് ഇവിടെ മീൻ വാങ്ങാൻ ആളുകൾ എത്തുന്നത്. 250-ലേറെ ബോട്ടുകളും 100 കണക്കിന് വള്ളങ്ങളുമുള്ള പൊന്നാനി ഹാർബറിൽ 2000-ത്തോളം തൊഴിലാളികൾ പ്രവർത്തിക്കുന്നുണ്ട്

#360malayalam #360malayalamlive #latestnews

പൊന്നാനി: ഫിഷിങ് ഹാർബറിൽ ശനിയാഴ്ച മുതൽ വാഹനങ്ങൾക്കും ജനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ ഫിഷറീസ് വകുപ്പിന്റെ തീരുമാനം. ഹാർബ...    Read More on: http://360malayalam.com/single-post.php?nid=1405
പൊന്നാനി: ഫിഷിങ് ഹാർബറിൽ ശനിയാഴ്ച മുതൽ വാഹനങ്ങൾക്കും ജനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ ഫിഷറീസ് വകുപ്പിന്റെ തീരുമാനം. ഹാർബ...    Read More on: http://360malayalam.com/single-post.php?nid=1405
പൊന്നാനി ഫിഷിങ് ഹാർബറിൽ നിയന്ത്രണം കർശനമാക്കുന്നു പൊന്നാനി: ഫിഷിങ് ഹാർബറിൽ ശനിയാഴ്ച മുതൽ വാഹനങ്ങൾക്കും ജനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ ഫിഷറീസ് വകുപ്പിന്റെ തീരുമാനം. ഹാർബറിലേക്ക് അനിയന്ത്രിതമായി വാഹനങ്ങളും ജനങ്ങളും പ്രവേശിക്കുന്നത് കർശനമായി നിയന്ത്രിക്കും. ലേലപ്പുരയിൽ മത്സ്യം വാങ്ങാനെത്തുന്ന..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്