പൊലീസ് സുരക്ഷ വേണം; മുത്തൂറ്റ് ഫിനാൻസ് ഹൈക്കോടതിയില്‍

ഓഫീസുകളില്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് മുത്തൂറ്റ് ഫിനാൻസ് ഹൈക്കോടതിയില്‍. കേരളത്തിലെ 568 ബ്രാഞ്ചുകളിലും പൊലീസ് സുരക്ഷ അനുവദിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം സിഐടിയു സമരത്തിനിടെ മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന് കല്ലേറിൽ പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയെ സമീപിക്കാന്‍ മുത്തൂറ്റ് ഫിനാൻസ് തീരുമാനിച്ചത്. മാനേജ്മെന്റ് ജീവനക്കാരെ പിരിച്ചുവിട്ടെന്നാരോപിച്ച് മുത്തൂറ്റിൽ വീണ്ടും സമരം ആരംഭിച്ചിരിക്കുകയാണ്. 43 ശാഖകളിൽ നിന്ന് യൂണിയൻ സെക്രട്ടറി ഉൾപ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയാണ് സമരം. നേരത്തെ നടന്ന സമരത്തില്‍ ഹൈക്കോടതി ഇടപെട്ടുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകൾ മാനേജ്മെന്റ് ലംഘിച്ചെന്നും സർക്കാർ അനുമതിയില്ലാതെയാണ് പിരിച്ചുവിട്ടതെന്നും ആരോപണം ഉയരുന്നുണ്ട്. കൊച്ചിയിൽ മുത്തൂറ്റ് ആസ്ഥാനത്ത് നടന്ന ആക്രമണത്തിന് പിന്നിൽ തൊഴിലാളികളോ സമരം ചെയ്യുന്നവരോ ആണെന്ന് കരുതുന്നില്ലെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ നേരത്തെ പ്രതികരിച്ചിരുന്നു. മുത്തൂറ്റ് മാനേജ്‍മെന്‍റാണ് സർക്കാരിനെ തുടർച്ചയായി വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നത്. മുത്തൂറ്റ് മാനേജ്മെന്‍റ് ഹൈക്കോടതിയുടെ മുന്നിൽ സമർപ്പിക്കപ്പെട്ട ഒത്തുതീർപ്പ് കരാറിൽ ഒപ്പുവച്ചതാണ്. എന്നിട്ടും ഇതിലെ വ്യവസ്ഥകൾ ലംഘിച്ച് ബ്രാ‌ഞ്ചുകൾ പൂട്ടി തൊഴിലാളികളെ പിരിച്ചുവിടുകയാണ് മുത്തൂറ്റ് ചെയ്തത്. ഇത് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ തീർത്തും നിഷേധനിലപാടാണ് മുത്തൂറ്റ് സ്വീകരിച്ചതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

...    Read More on: http://360malayalam.com/single-post.php?nid=14
...    Read More on: http://360malayalam.com/single-post.php?nid=14
പൊലീസ് സുരക്ഷ വേണം; മുത്തൂറ്റ് ഫിനാൻസ് ഹൈക്കോടതിയില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്