എടപ്പാൾ മേൽപ്പാലം : പ്രധാന സ്പാൻ നിർമാണം തുടങ്ങി

എടപ്പാൾ: മേൽപ്പാലത്തിന്റെ പ്രധാനമായ സ്പാൻ നിർമാണത്തിന് തുടക്കമായി.

തൃശ്ശൂർ, കോഴിക്കോട് റോഡിൽ പാലത്തിന്റെ 220 മീറ്ററിലുള്ള പണികളാണ് ഇതുവരെ നടന്നിരുന്നത്. ഇവ തമ്മിൽ കൂട്ടി യോജിപ്പിക്കുന്ന സ്പാൻ നിർമാണമാണ് ഇപ്പോൾ തുടങ്ങിയത്.

തൃശ്ശൂർ-കോഴിക്കോട്, പാലക്കാട്-പൊന്നാനി റോഡുകൾ സംഗമിക്കുന്ന സ്ഥലത്താണ് ഈ സ്പാൻ നിർമിക്കുന്നത്. ഇതു വഴിയാണ് നാലു റോഡുകളിലേക്കുമുള്ള ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്നത്. ഇതിനുള്ള സ്ഥലം ഇവിടെ ഒഴിച്ചിട്ടായിരുന്നു രണ്ടു വർഷമായുള്ള പണികളത്രയും.

സ്പാൻ നിർമാണമാരംഭിച്ചതോടെ ഈ ഭാഗത്ത് പത്തടിയൊഴികെയുള്ള സ്ഥലങ്ങളത്രയും നിർമാണത്തിനായി വളച്ചെടുത്തുകഴിഞ്ഞു. ഇവിടെ രണ്ടുഭാഗമാക്കിത്തിരിച്ചാണ് ഇപ്പോൾ പൊന്നാനി റോഡിൽനിന്നും പട്ടാമ്പി റോഡിൽനിന്നും കുറ്റിപ്പുറം റോഡിൽനിന്നുമുള്ള വാഹനങ്ങൾ ഊഴമിട്ട് കടത്തിവിടുന്നത്.

പോലീസും ഹോംഗാർഡും വൊളന്റിയർമാരുമെല്ലാം ഏറെ പ്രയാസപ്പെട്ടാണ് ഗതാഗത നിയന്ത്രണം നടത്തുന്നത്. പലപ്പോഴും വലിയ ഗതാഗതക്കുരുക്കും ഇതുമൂലമുണ്ടാകുന്നു

#360malayalam #360malayalamlive #latestnews

എടപ്പാൾ: മേൽപ്പാലത്തിന്റെ പ്രധാനമായ സ്പാൻ നിർമാണത്തിന് തുടക്കമായി. തൃശ്ശൂർ, കോഴിക്കോട് റോഡിൽ പാലത്തിന്റെ 220 മീറ്ററിലുള്ള പണികള...    Read More on: http://360malayalam.com/single-post.php?nid=1355
എടപ്പാൾ: മേൽപ്പാലത്തിന്റെ പ്രധാനമായ സ്പാൻ നിർമാണത്തിന് തുടക്കമായി. തൃശ്ശൂർ, കോഴിക്കോട് റോഡിൽ പാലത്തിന്റെ 220 മീറ്ററിലുള്ള പണികള...    Read More on: http://360malayalam.com/single-post.php?nid=1355
എടപ്പാൾ മേൽപ്പാലം : പ്രധാന സ്പാൻ നിർമാണം തുടങ്ങി എടപ്പാൾ: മേൽപ്പാലത്തിന്റെ പ്രധാനമായ സ്പാൻ നിർമാണത്തിന് തുടക്കമായി. തൃശ്ശൂർ, കോഴിക്കോട് റോഡിൽ പാലത്തിന്റെ 220 മീറ്ററിലുള്ള പണികളാണ് ഇതുവരെ നടന്നിരുന്നത്. ഇവ തമ്മിൽ കൂട്ടി യോജിപ്പിക്കുന്ന സ്പാൻ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്