വൈദ്യുതിരംഗത്തെ സ്വകാര്യവത്കരണം: 10 ലക്ഷം സർക്കാർ ജീവനക്കാർ സ്വകാര്യമേഖലയിലേക്ക്

കൊച്ചി:രാജ്യത്തെ വൈദ്യുതിവിതരണരംഗം സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുമ്പോൾ 10 ലക്ഷത്തോളം സർക്കാർജീവനക്കാർ സ്വകാര്യ കമ്പനികൾക്ക് കീഴിലാകും. സ്വകാര്യവത്കരണത്തിന് കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശപ്രകാരം വൈദ്യുതിവിതരണരംഗത്ത് നിലവിലുള്ള ജീവനക്കാരെയെല്ലാം സ്വകാര്യ കമ്പനികൾക്ക് കൈമാറണം. ജീവനക്കാരും എൻജിനിയർമാരുമായി 12 ലക്ഷത്തോളം പേരാണ് സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ വൈദ്യുതിമേഖലയിലുള്ളത്. ഇതിൽ 10 ലക്ഷം പേരും വിതരണരംഗത്താണ്. കെ.എസ്.ഇ.ബി.യിൽ ആകെയുള്ള 34,000 ജീവനക്കാരിൽ 27,500 പേരും വിതരണമേഖലയിലാണ്.

സംസ്ഥാന സർക്കാരുകൾക്കുകീഴിൽ വൈദ്യുതിവിതരണരംഗത്തെ കമ്പനികളുടെ ആസ്തികൾ ഉൾപ്പെടെയാണ് ഓഹരികളായി സ്വകാര്യ കമ്പനികൾക്ക് കൈമാറുക. ഓഹരിക്കച്ചവടം നടത്തണമോ വേണ്ടയോയെന്ന് സംസ്ഥാനസർക്കാരുകൾക്ക് തീരുമാനിക്കാം. ജീവനക്കാരെ സ്വകാര്യകമ്പനികൾക്ക് കൈമാറുമ്പോൾ അതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും സംസ്ഥാന സർക്കാരുകൾ വഹിക്കണം.

കൈമാറിയ തീയതിമുതലുള്ള ബാധ്യതകൾ മാത്രമാണ് പുതിയ കമ്പനികൾക്കുണ്ടാവുക. അതുവരെയുള്ള നഷ്ടങ്ങളുടെ ബാധ്യത സംസ്ഥാനസർക്കാരുകൾ ഏറ്റെടുക്കണം. ജീവനക്കാർക്കുള്ള പെൻഷൻ ആനുകൂല്യങ്ങളും വിരമിക്കൽ ആനുകൂല്യങ്ങളും ട്രസ്റ്റുകളിലൂടെയായിരിക്കും. ട്രസ്റ്റുകൾ ഇല്ലാത്ത ഇടങ്ങളിൽ അവ രൂപവത്കരിക്കണം. ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങളുടെ ആകെ ആവശ്യമുള്ള തുക ശാസ്ത്രീയമായി തയ്യാറാക്കും. ഈ തുക ട്രസ്റ്റുകളിലേക്ക് കൈമാറണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

അതത് സംസ്ഥാനങ്ങളിലെ വൈദ്യുതിവിതരണരംഗത്തെ ജീവനക്കാരുടെയും അവരുടെ സേവനങ്ങളുടെയും വിവരശേഖരണം നടത്താൻ കൺസൽട്ടന്റിനെ നിയോഗിക്കണം. സേവനവ്യവസ്ഥ, തസ്തിക, ശമ്പളസ്കെയിൽ, അലവൻസ് എന്നിവ പുതിയ കമ്പനിക്കായി പ്രത്യേകം നിശ്ചയിക്കണം. ഇതിനുശേഷമായിരിക്കണം ജീവനക്കാരെ മാറ്റേണ്ടത്


#360malayalam #360malayalamlive #latestnews

:രാജ്യത്തെ വൈദ്യുതിവിതരണരംഗം സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുമ്പോൾ 10 ലക്ഷത്തോളം സർക്കാർജീവനക്കാർ സ്വകാര്യ കമ്പനികൾക്ക് കീഴില...    Read More on: http://360malayalam.com/single-post.php?nid=1352
:രാജ്യത്തെ വൈദ്യുതിവിതരണരംഗം സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുമ്പോൾ 10 ലക്ഷത്തോളം സർക്കാർജീവനക്കാർ സ്വകാര്യ കമ്പനികൾക്ക് കീഴില...    Read More on: http://360malayalam.com/single-post.php?nid=1352
വൈദ്യുതിരംഗത്തെ സ്വകാര്യവത്കരണം: 10 ലക്ഷം സർക്കാർ ജീവനക്കാർ സ്വകാര്യമേഖലയിലേക്ക് :രാജ്യത്തെ വൈദ്യുതിവിതരണരംഗം സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുമ്പോൾ 10 ലക്ഷത്തോളം സർക്കാർജീവനക്കാർ സ്വകാര്യ കമ്പനികൾക്ക് കീഴിലാകും. സ്വകാര്യവത്കരണത്തിന് കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കിയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്