ലൈഫ് മിഷന്‍ അഴിമതി: യു.വി ജോസിന് സിബിഐ നോട്ടീസ് ; അഞ്ചാം തിയതി ഹാജരാകണം

തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് സിഇഒ യുവി ജോസിന് സിബിഐ നോട്ടീസ് നല്‍കി. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി അടുത്ത മാസം അഞ്ചിന് സിബിഐ ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. 

ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുളള ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് യു.വി.ജോസായിരുന്നു. ധാരണാപത്രവും മുഴുവന്‍ സര്‍ക്കാര്‍ രേഖകളും നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തേ യു.വി.ജോസിന് ഇ.ഡി.ഉദ്യോഗസ്ഥരും നോട്ടീസ് നല്‍കിയിരുന്നു. 

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി.ജോസ് ധാരണാപത്രം ഒപ്പിട്ടത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം നാലേകാല്‍ കോടി രൂപയുടെ കമ്മീഷന്‍ ഇടപാടുകള്‍ നടന്നതായാണ് ആരോപണം.

#360malayalam #360malayalamlive #latestnews

ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് സിഇഒ യുവി ജോസിന് സിബിഐ നോട്ടീസ് നല്‍കി. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി അട...    Read More on: http://360malayalam.com/single-post.php?nid=1339
ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് സിഇഒ യുവി ജോസിന് സിബിഐ നോട്ടീസ് നല്‍കി. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി അട...    Read More on: http://360malayalam.com/single-post.php?nid=1339
ലൈഫ് മിഷന്‍ അഴിമതി: യു.വി ജോസിന് സിബിഐ നോട്ടീസ് ; അഞ്ചാം തിയതി ഹാജരാകണം ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് സിഇഒ യുവി ജോസിന് സിബിഐ നോട്ടീസ് നല്‍കി. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി അടുത്ത മാസം അഞ്ചിന് സിബിഐ ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുളള... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്