ശബരിമലയിൽ ഗുരുതര സുരക്ഷാവീഴ്ച സമഗ്ര അന്വേഷണം വേണം: ശിവസേന

രണ്ട് യുവാക്കൾ പമ്പ ഗണപതി ക്ഷേത്രം വഴി ബൈക്കിൽ മരക്കൂട്ടം വരെ എത്തിച്ചേർന്ന സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്നും ഇതിൽ സമഗ്ര അന്വേഷണം വേണമെന്നും ശിവസേന സംസ്ഥാന അധ്യക്ഷൻ എം. എസ് ഭുവനചന്ദ്രൻ പ്രസ്ഥാവനയിൽ പറഞ്ഞു

ചിറ്റാറിൽ നിന്ന് തേക്കടിയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾ വഴി തെറ്റിയാണ് മരക്കൂട്ടം എത്തിച്ചേർന്നത് എന്ന വാദം വിചിത്രമാണ് .  ശബരിമലയുടെ സമീപ പ്രദേശമായ ചിറ്റാറിൽ നിന്നുള്ള യുവാക്കൾക്ക് പമ്പയെയും, ശബരിമലയും 

അറിയില്ല എന്നത് വിശ്വസനീയമല്ല.  പമ്പയിൽ ഉൾപ്പടെ ശബരിമല പാതയാണെന്ന് സൂചിപ്പിക്കുന്ന നിരവധി ബോർഡുകൾ സ്ഥാപിച്ചിട്ടും ഉണ്ട്. പോലീസ് - ഫോറസ്റ്റ് ചെക്ക് പോസ്റ്റുകൾ കടന്ന് ക്യാമറകളും മറികടന്ന് ആണ് അതീവ സുരക്ഷാ മേഘല വഴി യുവാക്കൾ സഞ്ചരിച്ചത്. അതീവ സുരക്ഷാ വീഴ്ചയാണെന്ന് ഇൻറലിജൻസ് വിഭാഗം റിപ്പോർട്ട് നൽകിയിട്ടും വനത്തിൽ അതിക്രമിച്ചു കടന്നു എന്ന രീതിയിൽ കേസ് എടുത്ത് നടപടി ക്രമങ്ങൾ അവസാനിപ്പിക്കാനാണ്  വനം വകുപ്പ് ശ്രമിക്കുന്നത്. കേരളത്തിൽ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെയും മാവോയിസ്റ്റുകളുടെയും സജീവ സാന്നിധ്യമുണ്ട്. ദിവസങ്ങൾ മുൻപാണ് കേരളത്തിൽ നിന്ന് ഭീകരവാദികളെ NIA അറസ്റ്റ് ചെയ്തത് .ശബരിമലയുടെ സുരക്ഷ കേന്ദ്ര ഏജൻസി ഏറ്റെടുക്കണം.  ശബരിമലയിലെ സുരക്ഷാ വീഴ്ചയിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട്  കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

#360malayalam #360malayalamlive #latestnews

ചിറ്റാറിൽ നിന്ന് തേക്കടിയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾ വഴി തെറ്റിയാണ് മരക്കൂട്ടം എത്തിച്ചേർന്നത് എന്ന വാദം ...    Read More on: http://360malayalam.com/single-post.php?nid=1337
ചിറ്റാറിൽ നിന്ന് തേക്കടിയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾ വഴി തെറ്റിയാണ് മരക്കൂട്ടം എത്തിച്ചേർന്നത് എന്ന വാദം ...    Read More on: http://360malayalam.com/single-post.php?nid=1337
ശബരിമലയിൽ ഗുരുതര സുരക്ഷാവീഴ്ച സമഗ്ര അന്വേഷണം വേണം: ശിവസേന ചിറ്റാറിൽ നിന്ന് തേക്കടിയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾ വഴി തെറ്റിയാണ് മരക്കൂട്ടം എത്തിച്ചേർന്നത് എന്ന വാദം വിചിത്രമാണ് . ശബരിമലയുടെ സമീപ പ്രദേശമായ ചിറ്റാറിൽ നിന്നുള്ള... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്