കോവിഡ്: പ്രത്യക്ഷ സമരങ്ങൾ ഒഴിവാക്കുമെന്ന് ലീഗ്

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് അതിവ്യാപനത്തിന്റെ ഘട്ടത്തിലേക്കു കടക്കുമ്പോൾ പ്രത്യക്ഷ സമരങ്ങൾ ഒഴിവാക്കാൻ കൂടുതൽ ജാഗ്രതപുലർത്തുമെന്ന് മുസ്‌ലിംലീഗ്. വിഷയം ചൊവ്വാഴ്ച ചർച്ചചെയ്യുമെന്ന് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറൽസെക്രട്ടറി കെ.പി.എ. മജീദ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു

ഓരോദിവസവും പുതിയ അഴിമതികൾ പുറത്തുവരുമ്പോൾ പ്രതിഷേധങ്ങളുയർത്തുകയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യേണ്ട സ്ഥിതിയാണ് കേരളത്തിൽ. രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിനിടെ കോവിഡ് പ്രതിരോധത്തിൽ സർക്കാരിന് നയപരമായ പാളിച്ച സംഭവിച്ചു. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മഞ്ചേരിയിൽ ചികിത്സകിട്ടാതെ ഗർഭസ്ഥശിശുക്കൾ മരിച്ച സാഹചര്യം.

പ്രതിഷേധങ്ങളുമായി ജനങ്ങൾ തെരുവിലിറങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാരും ജാഗ്രത പുലർത്തണം. മഞ്ചേരിയിലേതുപോലുള്ള സംഭവങ്ങൾ തുടർക്കഥയായാൽ പ്രതിഷേധങ്ങളും സമരവുമായി ജനങ്ങൾ തെരുവിലിറങ്ങും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ചീഫ്‌സെക്രട്ടറിയും പ്രതിപക്ഷവുമായി സംസാരിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണ നൽകും.

കോടിയേരി ബാലകൃഷ്ണൻ പോരാളി ഷാജിയുടെ നിലവാരത്തിലിറങ്ങിയാണ് ലീഗിനെതിരേ പ്രതികരിക്കുന്നത്. മഞ്ചേശ്വരത്തും കാസർകോട്ടും ബി.ജെ.പിയെ നേരിട്ട് പരാജയപ്പെടുത്തിയാണ് യു.ഡി.എഫ്. വിജയിക്കുന്നത്.

സി.പി.എം. ഇവിടെ മൂന്നാംസ്ഥാനത്താണ്. യു.ഡി.എഫിൽ ലീഗിന്റെ സജീവത കണ്ടതിലുള്ള രോഷപ്രകടനമാണ് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടേതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

#360malayalam #360malayalamlive #latestnews

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് അതിവ്യാപനത്തിന്റെ ഘട്ടത്തിലേക്കു കടക്കുമ്പോൾ പ്രത്യക്ഷ സമരങ്ങൾ ഒഴിവാക്കാൻ കൂടുതൽ ജാഗ്രതപുലർത്തു...    Read More on: http://360malayalam.com/single-post.php?nid=1323
മലപ്പുറം: സംസ്ഥാനത്ത് കോവിഡ് അതിവ്യാപനത്തിന്റെ ഘട്ടത്തിലേക്കു കടക്കുമ്പോൾ പ്രത്യക്ഷ സമരങ്ങൾ ഒഴിവാക്കാൻ കൂടുതൽ ജാഗ്രതപുലർത്തു...    Read More on: http://360malayalam.com/single-post.php?nid=1323
കോവിഡ്: പ്രത്യക്ഷ സമരങ്ങൾ ഒഴിവാക്കുമെന്ന് ലീഗ് മലപ്പുറം: സംസ്ഥാനത്ത് കോവിഡ് അതിവ്യാപനത്തിന്റെ ഘട്ടത്തിലേക്കു കടക്കുമ്പോൾ പ്രത്യക്ഷ സമരങ്ങൾ ഒഴിവാക്കാൻ കൂടുതൽ ജാഗ്രതപുലർത്തുമെന്ന് മുസ്‌ലിംലീഗ്. വിഷയം..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്