ആലങ്കോട്ട് വിളയുന്നു കൂട്ടായ്മയുടെ മീറ്റർപയർ

ചങ്ങരംകുളം:ആലങ്കോട് കൃഷിഭവനും എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററും ചേർന്ന് വിവിധ മേഖലകളിൽ കൃഷി കൂട്ടായ്മകൾ ഉണ്ടാക്കി. പച്ചക്കറിക്കൃഷിയിൽ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യം. പഞ്ചായത്തിലെ വിവിധ മേഖലകളിൽ പയർ, വെണ്ട, വഴുതന തുടങ്ങി വിവിധയിനം പച്ചക്കറികളാണ് ഈ കൂട്ടായ്മകൾ കൃഷിചെയ്യുന്നത്.

മണ്ണുത്തിയിൽനിന്ന് ലഭിച്ച ലോല ഇനത്തിലെ മീറ്റർ പയർ ഇവർ ഒരു ഏക്കറിൽ കൃഷി ഇറക്കിയിരുന്നു. കഴിഞ്ഞദിവസം വിളവെടുത്തു. ക്ലസ്റ്റർ കൺവീനർ സതീഷൻ, സുഹൈർ എറവറാംകുന്ന്, അബ്ദുള്ള മാളിയേക്കൽ, നിഷാദ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിതാ സുനിൽ ഉദ്ഘാടനംചെയ്തു, വാർഡംഗം അംബിക കുമാരി അധ്യക്ഷതവഹിച്ചു. കൃഷി അസിസ്റ്റന്റ്‌ പ്രൊഫസർ അബ്ദുൽ ജബാർ, കൃഷി ഓഫീസർ എസ്. സുരേഷ്, കൃഷി അസിസ്റ്റന്റ് വിജിത്ത്, ജഫീറലി പള്ളിക്കുന്ന്, ഷാഹിർ. ഇ.എച്ച്, ചിയ്യാനൂർ മോഡേൺ കർഷകസംഘം അംഗം റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം:ആലങ്കോട് കൃഷിഭവനും എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററും ചേർന്ന് വിവിധ മേഖലകളിൽ കൃഷി കൂട്ടായ്മകൾ ഉണ്ടാക്കി. പച്ചക്കറിക്കൃഷ...    Read More on: http://360malayalam.com/single-post.php?nid=1322
ചങ്ങരംകുളം:ആലങ്കോട് കൃഷിഭവനും എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററും ചേർന്ന് വിവിധ മേഖലകളിൽ കൃഷി കൂട്ടായ്മകൾ ഉണ്ടാക്കി. പച്ചക്കറിക്കൃഷ...    Read More on: http://360malayalam.com/single-post.php?nid=1322
ആലങ്കോട്ട് വിളയുന്നു കൂട്ടായ്മയുടെ മീറ്റർപയർ ചങ്ങരംകുളം:ആലങ്കോട് കൃഷിഭവനും എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററും ചേർന്ന് വിവിധ മേഖലകളിൽ കൃഷി കൂട്ടായ്മകൾ ഉണ്ടാക്കി. പച്ചക്കറിക്കൃഷിയിൽ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യം. പഞ്ചായത്തിലെ വിവിധ മേഖലകളിൽ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്