യൂട്യൂബിലൂടെ സ്ത്രീ അധിക്ഷേപം; വിജയ്.പി.നായര്‍ പൊലീസ് കസ്റ്റഡിയില്‍.

തിരുവനന്തപുരം∙ സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ വിഡിയോ യുട്യൂബിൽ പോസ്റ്റു ചെയ്ത വെള്ളായണി കല്ലിയൂർ സ്വദേശി വിജയ് പി.നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലിയൂരിലെ വീട്ടിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. താമസിച്ചിരുന്ന ലോഡ്ജിലെത്തിയപ്പോൾ കാണാനില്ലാത്തതിനെത്തുടർന്ന് കല്ലിയൂരിലെ വീട്ടിൽ തിരച്ചിൽ നടത്തുകയായിരുന്നു.

ഇയാൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതു വിവാദമായപ്പോൾ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. ശ്രീലക്ഷ്മി അറയ്ക്കൽ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. വിജയ് പി.നായരെ കയ്യേറ്റം ചെയ്തതിനു ദിയ സന, ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം തമ്പാനൂർ പൊലീസും കേസെടുത്തിട്ടുണ്ട്.

കുറഞ്ഞത് 5 വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വനിതകൾക്കുനേരെ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ചയാണ് കേസുകൾക്കിടയാക്കിയ സംഭവം നടന്നത്. യുട്യൂബിലുടെ അപമാനിച്ചതിനെത്തുടർന്ന് വിജയ് പി.നായർ താമസിക്കുന്ന സ്റ്റാച്യു ഗാന്ധാരിയമ്മൻകോവിൽ റോഡിലെ ലോഡ്ജിലെത്തിയ വനിതകൾ കരിഓയിൽ ഒഴിക്കുകയായിരുന്നു.


#360malayalam #360malayalamlive #latestnews

സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ വിഡിയോ യുട്യൂബിൽ പോസ്റ്റു ചെയ്ത വെള്ളായണി കല്ലിയൂർ സ്വദേശി വിജയ് പി.നായരെ പൊലീസ് ക...    Read More on: http://360malayalam.com/single-post.php?nid=1315
സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ വിഡിയോ യുട്യൂബിൽ പോസ്റ്റു ചെയ്ത വെള്ളായണി കല്ലിയൂർ സ്വദേശി വിജയ് പി.നായരെ പൊലീസ് ക...    Read More on: http://360malayalam.com/single-post.php?nid=1315
യൂട്യൂബിലൂടെ സ്ത്രീ അധിക്ഷേപം; വിജയ്.പി.നായര്‍ പൊലീസ് കസ്റ്റഡിയില്‍. സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ വിഡിയോ യുട്യൂബിൽ പോസ്റ്റു ചെയ്ത വെള്ളായണി കല്ലിയൂർ സ്വദേശി വിജയ് പി.നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലിയൂരിലെ വീട്ടിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. താമസിച്ചിരുന്ന ലോഡ്ജിലെത്തിയപ്പോൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്