മിന്നൽ പരിശോധനയുമായി വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ , ലൈഫ് പദ്ധതിയുടെ രേഖകൾ പിടിച്ചെടുത്തു.

തൃശൂർ: വടക്കാഞ്ചേരി നഗരസഭയിൽ സി.ബി.ഐ പരിശോധന നടത്തി. പരിശോധനയിൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ സി.ബി.ഐ പിടിച്ചെടുത്തു. കൊച്ചി യൂണിറ്റിലെ മൂന്ന് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. രണ്ടര മണിക്കൂറോളം പരിശോധന നീണ്ടു. രണ്ട് ദിവസം മുമ്പ് നഗരസഭയിൽ വിജിലൻസും പരിശോധന നടത്തിയിരുന്നു.

വൈദ്യുതിക്ക് അനുമതി നൽകിയത്, ഭൂമി ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയാണ് പിടിച്ചെടുത്തത്. പദ്ധതിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്ന സ്ഥലം സന്ദർശിക്കുകയാണ് അടുത്ത നീക്കം. രേഖകളിൽ വിശദമായ പരിശോധന നടത്തിയതിന് ശേഷമാകും സി.ബി.ഐ സംഘം അടുത്ത നടപടിയിലേക്ക് കടക്കുക.

ഫ്ളാറ്റ് നിർമാണത്തിന്റെ പെർമിറ്റ് അനുവദിച്ച ഫയലും സി.ബി.ഐ സംഘം പരിശോധിച്ചു. അനിൽ അക്കര എം.എൽ.എയുടെ പരാതിപ്രകാരമാണ് സി.ബി.ഐ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്. ഇതിനു പിന്നാലെയാണ് കൊച്ചി യൂണിറ്റിലെ സംഘം വടക്കാഞ്ചേരിയിൽ പരിശോധനയ്ക്ക് എത്തിയത്. ഫ്ളാറ്റിൽ എത്ര തുകയ്ക്ക് ഇതുവരെ നിർമാണം നടത്തിയെന്നും സി.ബി.ഐ പരിശോധിക്കുമെന്നാണ് വിവരം.


#360malayalam #360malayalamlive #latestnews

വടക്കാഞ്ചേരി നഗരസഭയിൽ സി.ബി.ഐ പരിശോധന നടത്തി. പരിശോധനയിൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ സി.ബി.ഐ പിടിച്ചെടുത്തു....    Read More on: http://360malayalam.com/single-post.php?nid=1307
വടക്കാഞ്ചേരി നഗരസഭയിൽ സി.ബി.ഐ പരിശോധന നടത്തി. പരിശോധനയിൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ സി.ബി.ഐ പിടിച്ചെടുത്തു....    Read More on: http://360malayalam.com/single-post.php?nid=1307
മിന്നൽ പരിശോധനയുമായി വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ , ലൈഫ് പദ്ധതിയുടെ രേഖകൾ പിടിച്ചെടുത്തു. വടക്കാഞ്ചേരി നഗരസഭയിൽ സി.ബി.ഐ പരിശോധന നടത്തി. പരിശോധനയിൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ സി.ബി.ഐ പിടിച്ചെടുത്തു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്