തി​രൂ​ർ ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ്​ പ​രി​ശോ​ധ​ന; വ്യാ​പ​ക ക്ര​മ​ക്കേ​ട്

തി​രൂ​ർ: ജോ. ​ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സി‍െൻറ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച 11 മ​ണി​യോ​ടെ​യാ​ണ് മ​ല​പ്പു​റം വി​ജി​ല​ൻ​സ് സി.​ഐ ഗം​ഗാ​ധ​ര‍െൻറ നേ​തൃ​ത്വ​ത്തി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന സ​മ​യ​ത്ത് ആ​ർ.​ടി.​ഒ ഓ​ഫി​സി​ലു​ണ്ടാ​യ ഏ​ജ​ൻ​റു​മാ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് വൈ​കി​പ്പി​ക്കു​ന്നു​വെ​ന്ന് വി​ജി​ല​ൻ​സി​ന് ല​ഭി​ച്ച പ​രാ​തി​ക​ളെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന.
നി​ര​വ​ധി രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും പ​ണ​മി​ട​പാ​ടി​ൽ ക്ര​മ​കേ​ട് ന​ട​ന്ന​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​പ്പെ​ട്ട​താ​യും ഏ​ജ​ൻ​റു​മാ​രു​ടെ സാ​ന്നി​ധ്യം ഓ​ഫി​സി​ലു​ണ്ടെ​ന്നും സി.​ഐ ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു. പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്നും വി​ജി​ല​ൻ​സ് സം​ഘം അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​ക്ക് തി​രൂ​ർ താ​ലൂ​ക്ക് വ്യ​വ​സാ​യ കേ​ന്ദ്രം ഓ​ഫി​സ​ർ അ​ബ്​​ദു​സ്സ​ലാം, വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ന്തോ​ഷ്, ദി​നേ​ഷ്, ശ്യാ​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

#360malayalam #360malayalamlive #latestnews

തി​രൂ​ർ: ജോ. ​ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സി‍െൻറ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. വെ​ള്ളി​...    Read More on: http://360malayalam.com/single-post.php?nid=1258
തി​രൂ​ർ: ജോ. ​ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സി‍െൻറ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. വെ​ള്ളി​...    Read More on: http://360malayalam.com/single-post.php?nid=1258
തി​രൂ​ർ ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ്​ പ​രി​ശോ​ധ​ന; വ്യാ​പ​ക ക്ര​മ​ക്കേ​ട് തി​രൂ​ർ: ജോ. ​ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സി‍െൻറ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച മ​ല​പ്പു​റം വി​ജി​ല​ൻ​സ് സി.​ഐ ഗം​ഗാ​ധ​ര‍െൻറ നേ​തൃ​ത്വ​ത്തി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്