ബ്ലോക്ക് പരിധിയിലെ മുഴുവന്‍ തരിശ് ഭൂമിയും കൃഷി യോഗ്യമാക്കും- പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ  മുഴുവന്‍ തരിശ് നിലങ്ങളും കൃഷിയോഗ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്‍റേയും പട്ടികജാതി വികസന വകുപ്പിന്‍റേയും സഹകരണത്തോടെ കര്‍ഷകര്‍ക്ക് ആധുനിക കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്തു. പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം.ആറ്റുണ്ണിതങ്ങള്‍ ഉദ്ഘാടനം ചെയ്തു.


 സാധാരണക്കാര്‍ക്ക് കൂടി ആധുനിക യന്ത്രങ്ങള്‍ ലഭ്യമാക്കി കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തി മുന്നോട്ട് കൊണ്ടു പോകുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍കരണത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കി യുവാക്കളെ ഉള്‍പ്പെടെ കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി തെരഞ്ഞെടുത്ത 5  കര്‍ഷകര്‍ക്കാണ് ആദ്യ ഘട്ടത്തിൽ യന്ത്രങ്ങള്‍ നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കര്ഷകരില്‍ നിന്നാണ് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.


 പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഷറഫ് ആലുങ്ങല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ സ്മിത ജയരാജ്, അബ്ദുള്‍ കരീം, ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍ ഇ.വി അബ്ദുട്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാരായ ഷാഹിന്‍ബാന്‍, റിയാസ് പഴഞ്ഞി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഖദീജ മൂത്തേടത്ത്, ജമീല മുഹമ്മദ്, ബി.ഡി.ഒ ഉഷാദേവി.എ.പി, എ.ഡി.എ ഷീല.എസ്, കൃഷി ഓഫീസര്‍ സുദര്‍ശന്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ തരിശ് നിലങ്ങളും കൃഷിയോഗ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്‍റേയും പട്ടിക...    Read More on: http://360malayalam.com/single-post.php?nid=125
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ തരിശ് നിലങ്ങളും കൃഷിയോഗ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്‍റേയും പട്ടിക...    Read More on: http://360malayalam.com/single-post.php?nid=125
ബ്ലോക്ക് പരിധിയിലെ മുഴുവന്‍ തരിശ് ഭൂമിയും കൃഷി യോഗ്യമാക്കും- പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ തരിശ് നിലങ്ങളും കൃഷിയോഗ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്‍റേയും പട്ടികജാതി വികസന വകുപ്പിന്‍റേയും സഹകരണത്തോടെ കര്‍ഷകര്‍ക്ക് ആധുനിക കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്തു. പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം.ആറ്റുണ്ണിതങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്