പോലീസുകാരുടെ പേരിലും പണം തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പോലീസ്

പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് പണം തട്ടുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്...

കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇത്തരം തട്ടിപ്പിനെതിരെ അന്വേഷണം ആരംഭിച്ചുവെന്നും, മെസ്സേജുകൾ വരുമ്പോൾ ജാഗ്രത പാലിക്കണം എന്നുമുള്ള നിർദേശം പോലീസ് നൽകിയത്. 

കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

'

പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് പണം തട്ടിപ്പ്: അന്വേഷണം ആരംഭിച്ചു

പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് പണം തട്ടുന്ന സംഭവം സംസ്ഥാനത്ത് ചിലയിടത്തു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. .

വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടേയും വിരമിച്ച ഉദ്യോഗസ്ഥരുടേയും വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ചു അതിലൂടെ മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് പണം ആവശ്യപ്പെടുകയും ചെയ്യുന്ന തട്ടിപ്പു രീതിയെക്കുറിച്ചു ചില ജില്ലകളിൽ പരാതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

അത്യാവശ്യമാണ്, സഹായിക്കണമെന്നും മറ്റും മെസഞ്ചറിലൂടെ അഭ്യർത്ഥിക്കുകയും അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാണ് തട്ടിപ്പുകാർ ആവശ്യപ്പെടുക. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ സ്വകാര്യ കമ്പനി ഉടമകള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരിലും ഇത്തരത്തില്‍ വ്യാപകമായ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിവരം.

ഫേസ്ബുക്കിലൂടെ പരിചയം നടിച്ചു പണം തട്ടുന്നവർക്കെതിരെ ജാഗ്രത പാലിക്കുക..'

#360malayalam #360malayalamlive #latestnews

പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് പണം തട്ടുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പോലീ...    Read More on: http://360malayalam.com/single-post.php?nid=1243
പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് പണം തട്ടുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പോലീ...    Read More on: http://360malayalam.com/single-post.php?nid=1243
പോലീസുകാരുടെ പേരിലും പണം തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പോലീസ് പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് പണം തട്ടുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്... കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇത്തരം തട്ടിപ്പിനെതിരെ അന്വേഷണം ആരംഭിച്ചുവെന്നും, മെസ്സേജുകൾ വരുമ്പോൾ ജാഗ്രത പാലിക്കണം എന്നുമുള്ള നിർദേശം..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്