എടപ്പാളിലെ വ്യാപാരികളോട് മാത്രം വിവേചനമെന്ന് പരാതി

എടപ്പാൾ: കോവിഡ് വ്യാപനത്തിന്റെ പേരിൽ എടപ്പാളിലെ വ്യാപാരികളോട് അധികാരികൾ വിവേചനം കാണിക്കുന്നതായി പരാതി. പ്രദേശത്തെ ചില ഗ്രാമങ്ങളിൽ കോവിഡ് വ്യാപിക്കുമ്പോൾ എടപ്പാളിലെ കടകളടപ്പിക്കുക എന്ന സമീപനമാണ് അധികാരികൾക്കെന്നാണ് ആരോപണം. കടകളടപ്പിക്കുകയും ജനങ്ങൾക്കിഷ്ടംപോലെ മറ്റു ടൗണുകളിലേക്കടക്കം സഞ്ചരിക്കാൻ സൗകര്യമൊരുക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. നേരത്തെ അയിലക്കാട്, കോലൊളമ്പ് മേഖലയിലെ കോവിഡ് വ്യാപനത്തിന്റെ പേരിലും എടപ്പാൾ ടൗണാണ് അടച്ചത്. ഇപ്പോൾ ടൗണിലെ ഒരുഭാഗം മാത്രം അടപ്പിച്ചുകൊണ്ടാണ് പുതിയ നിയന്ത്രണം വന്നിട്ടുള്ളത്. എന്നും അടച്ചിട്ടുള്ള നിയന്ത്രണമേർപ്പെടുത്തുന്നവർ ഇതിലെ യുക്തികൂടി ആലോചിക്കണമെന്ന് ഏകോപനസമിതി പ്രസിഡന്റ് ഇ. പ്രകാശ് ആവശ്യപ്പെട്ടു.

#360malayalam #360malayalamlive #latestnews

എടപ്പാൾ: കോവിഡ് വ്യാപനത്തിന്റെ പേരിൽ എടപ്പാളിലെ വ്യാപാരികളോട് അധികാരികൾ വിവേചനം കാണിക്കുന്നതായി പരാതി. പ്രദേശത്തെ ചില ഗ്രാമങ്ങ...    Read More on: http://360malayalam.com/single-post.php?nid=1235
എടപ്പാൾ: കോവിഡ് വ്യാപനത്തിന്റെ പേരിൽ എടപ്പാളിലെ വ്യാപാരികളോട് അധികാരികൾ വിവേചനം കാണിക്കുന്നതായി പരാതി. പ്രദേശത്തെ ചില ഗ്രാമങ്ങ...    Read More on: http://360malayalam.com/single-post.php?nid=1235
എടപ്പാളിലെ വ്യാപാരികളോട് മാത്രം വിവേചനമെന്ന് പരാതി എടപ്പാൾ: കോവിഡ് വ്യാപനത്തിന്റെ പേരിൽ എടപ്പാളിലെ വ്യാപാരികളോട് അധികാരികൾ വിവേചനം കാണിക്കുന്നതായി പരാതി. പ്രദേശത്തെ ചില ഗ്രാമങ്ങളിൽ കോവിഡ് വ്യാപിക്കുമ്പോൾ എടപ്പാളിലെ കടകളടപ്പിക്കുക..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്