പ്രാദേശികമായ ലോക്ക് ഡൗണുകളും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി; സാമ്പത്തിക പ്രവർത്തനത്തെ ബാധിക്കരുത്

പല സംസ്ഥാനങ്ങളും ഏർപ്പെടുത്തുന്ന ഹ്രസ്വകാല ലോക്ക് ഡൗൺ സാമ്പത്തിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാദേശിക ലോക്ക് ഡൗൺ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസ് യോഗത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.

മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിലാണ് ശ്രദ്ധ കാണിക്കേണ്ടത്. ഒന്നോ രണ്ടോ ദിവസത്തേക്ക് അടിച്ചേൽപ്പിക്കുന്ന ലോക്ക് ഡൗൺ എത്ര ഫലപ്രദമാണെന്ന് സംസ്ഥാനങ്ങൾ ചിന്തിക്കണം. ഈ ലോക്ക് ഡൗൺ കാരണം സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിക്കരുത്.

ഫലപ്രദമായ പരിശോധന, ചികിത്സ, നിരീക്ഷണം, വ്യക്തമായ സന്ദേശങ്ങൾ നൽകൽ എന്നിവയിലാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, യുപി, തമിഴ്‌നാട്, ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്


#360malayalam #360malayalamlive #latestnews

പല സംസ്ഥാനങ്ങളും ഏർപ്പെടുത്തുന്ന ഹ്രസ്വകാല ലോക്ക് ഡൗൺ സാമ്പത്തിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പ്രധാനമന്...    Read More on: http://360malayalam.com/single-post.php?nid=1214
പല സംസ്ഥാനങ്ങളും ഏർപ്പെടുത്തുന്ന ഹ്രസ്വകാല ലോക്ക് ഡൗൺ സാമ്പത്തിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പ്രധാനമന്...    Read More on: http://360malayalam.com/single-post.php?nid=1214
പ്രാദേശികമായ ലോക്ക് ഡൗണുകളും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി; സാമ്പത്തിക പ്രവർത്തനത്തെ ബാധിക്കരുത് പല സംസ്ഥാനങ്ങളും ഏർപ്പെടുത്തുന്ന ഹ്രസ്വകാല ലോക്ക് ഡൗൺ സാമ്പത്തിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാദേശിക ലോക്ക് ഡൗൺ ഒഴിവാക്കണമെന്നും..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്