സെക്രട്ടേറിയറ്റിലെ തീപിടുത്തം: വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ സർക്കാർ നിയമ നടപടിക്കൊരുങ്ങുന്നു

സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ സർക്കാർ നിയമ നടപടിക്കൊരുങ്ങുന്നു. മാനനഷ്ടക്കേസ് നൽകാൻ നീക്കം. തീപിടുത്തം ആസൂത്രിതമാണെന്ന വാർത്ത നൽകിയവർക്കെതിരെയാണ് നീക്കം.

സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടുത്തത്തെ അട്ടിമറിയായിട്ടും, ആസുത്രിതമാണെന്നും ചിത്രീകരിച്ച് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെയാണ് സർക്കാർ നടപടിയെടുക്കുക. സെക്രട്ടേറിയറ്റിലുണ്ടായത് അട്ടിമറിയല്ലെന്നും ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നും സ്ഥിരീകരിച്ച് വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വന്നിരുന്നു. ഇതിന് തുടർച്ചയായാണ് സർക്കാർ നിയമ നടപടക്കൊരുങ്ങുന്നത്.

സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ കത്തി നശിച്ചെന്ന തരത്തിലുള്ള വാർത്തകളും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

#360malayalam #360malayalamlive #latestnews

സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ സർക്കാർ നിയമ നടപടിക്കൊരുങ്ങുന്നു. മാനന...    Read More on: http://360malayalam.com/single-post.php?nid=1192
സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ സർക്കാർ നിയമ നടപടിക്കൊരുങ്ങുന്നു. മാനന...    Read More on: http://360malayalam.com/single-post.php?nid=1192
സെക്രട്ടേറിയറ്റിലെ തീപിടുത്തം: വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ സർക്കാർ നിയമ നടപടിക്കൊരുങ്ങുന്നു സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ സർക്കാർ നിയമ നടപടിക്കൊരുങ്ങുന്നു. മാനനഷ്ടക്കേസ് നൽകാൻ നീക്കം. തീപിടുത്തം ആസൂത്രിതമാണെന്ന വാർത്ത നൽകിയവർക്കെതിരെയാണ് നീക്കം. സെക്രട്ടേറിയറ്റിലെ പൊതുഭരണ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്