പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൻ്റെ 50 സെൻറ് സ്ഥലത്ത് ലൈഫ് ഭവനസമുച്ചയമൊരുങ്ങുന്നു

പെരുമ്പടപ്പ് :അശരണർക്ക് തല ചായ്ക്കാൻ ഒരിടം അതാണ് സംസ്ഥാന സർക്കാരിൻ്റെ ലൈഫ് പദ്ധതിയുടെ ലക്ഷ്യം. ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ സ്വന്തമായി സ്ഥലമുള്ളവരുടെ ഭവന പൂർത്തീകരണവും ഭവന നിർമ്മാണവുമായിരുന്നുവെങ്കിൽ മൂന്നാം ഘട്ടം സ്വന്തമായി സ്ഥലമില്ലാത്തവർക്ക് ഭവനസമുച്ചയങ്ങൾ നിർമ്മിക്കുക എന്നതാണ്... എന്നാൽ ഇതിന് സ്ഥലം ലഭ്യമാക്കുക എന്നത് ഒരു വെല്ലുവിളിയായിരുന്നു.... ഈ സാഹചര്യത്തിലാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്വന്തം അധീനതയിലുള്ള ആലംകോട് വില്ലേജിൽ 254/1 A2 B2 എന്ന സർവ്വെ നമ്പറിലുള്ള 88 സെൻ്റ് സ്ഥലത്തു നിന്ന് 50 സെൻ്റ് സ്ഥലം നിരുപാധികം വിട്ടുനൽകി സംസ്ഥാനത്തിന് തന്നെ മാതൃകയായി.... 

6 നിലയിൽ 34 ഭവന സമുച്ചയങ്ങളാണ് പണിയുന്നത്.. ഈ മഹത്തായ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ബഹു: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എ.സി.മൊയ്തീൻ അവർകളുടെ അദ്ധ്യക്ഷതയിൽ  ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2020 സെപ്തംബർ 24 ന് കാലത്ത് 11.30ന് ഓൺലൈനായി നിർവ്വഹിക്കുന്നു... പ്രാദേശിക തല ഉദ്ഘാടനം ബഹു: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ K T ജലീലിൻ്റെ അദ്ധ്യക്ഷതയിൽ ബഹു: കേരള നിയമസഭാ സ്പീക്കർ ശ്രീ പി.ശ്രീരാമകൃഷ്ണൻ നിർവ്വഹിക്കുന്നു... പ്രസ്തുത ചടങ്ങിൽ പൊന്നാനി പാർലമെൻ്റംഗം ശ്രീ. E T.മുഹമ്മദ് ബഷീർ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എ.പി.ഉണ്ണികൃഷ്ണൻ, മലപ്പുറം ജില്ലാ കളക്ടർ ശ്രീ. K. ഗോപാലകൃഷ്ണൻ ഐ.എ.എസ്., മലപ്പുറം ജില്ലാ ദാരിദ്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ശ്രീമതി പ്രീതി മേനോൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കന്നതാണ്...ഉദ്ഘാടന ചടങ്ങ് കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും നടത്തുന്നത് എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.എം.ആറ്റുണ്ണിതങ്ങൾ അറിയിച്ചു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് :അശരണർക്ക് തല ചായ്ക്കാൻ ഒരിടം അതാണ് സംസ്ഥാന സർക്കാരിൻ്റെ ലൈഫ് പദ്ധതിയുടെ ലക്ഷ്യം. ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്...    Read More on: http://360malayalam.com/single-post.php?nid=1184
പെരുമ്പടപ്പ് :അശരണർക്ക് തല ചായ്ക്കാൻ ഒരിടം അതാണ് സംസ്ഥാന സർക്കാരിൻ്റെ ലൈഫ് പദ്ധതിയുടെ ലക്ഷ്യം. ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്...    Read More on: http://360malayalam.com/single-post.php?nid=1184
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൻ്റെ 50 സെൻറ് സ്ഥലത്ത് ലൈഫ് ഭവനസമുച്ചയമൊരുങ്ങുന്നു പെരുമ്പടപ്പ് :അശരണർക്ക് തല ചായ്ക്കാൻ ഒരിടം അതാണ് സംസ്ഥാന സർക്കാരിൻ്റെ ലൈഫ് പദ്ധതിയുടെ ലക്ഷ്യം. ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ സ്വന്തമായി സ്ഥലമുള്ളവരുടെ ഭവന പൂർത്തീകരണവും ഭവന നിർമ്മാണവുമായിരുന്നുവെങ്കിൽ മൂന്നാം ഘട്ടം സ്വന്തമായി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്