കമറുദ്ദീനെ സർക്കാരും പൊലീസും സംരക്ഷിക്കുന്നുവെന്ന് ബിജെപി; വിശുദ്ധ ഗ്രന്ഥം എന്ന ആയുധം

കാസർകോട്: കേരളം കണ്ടതിൽ ഏ‌റ്റവും വലിയ നിക്ഷേപ തട്ടിപ്പാണ് കാസർഗോഡ് ഫാഷൻ ഗോൾഡ് തട്ടിപ്പെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രതിയായ മഞ്ചേശ്വരം എം.എൽ.എ കമറുദ്ദീനെ സർക്കാരും പൊലീസും രക്ഷിക്കാൻ ശ്രമിക്കുകയാണ്. വ്യക്തമായ തെളിവ് കിട്ടിയിട്ടും പൊലീസ് എം.എൽ.എയെ അറസ്‌റ്റ് ചെയ്യുന്നില്ല. അറസ്‌റ്റ് ചെയ്യില്ലെന്ന ഉറപ്പ് പൊലീസ് കമറുദ്ദീന് നൽകിയിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

തീവ്രവാദ സംഘടനകളുടെ കൂട്ടുപിടിച്ച് വർഗീയ ധ്രുവീകരണമുണ്ടാക്കി തിരഞ്ഞെടുപ്പിൽ ജയിക്കാനാണ് സി.പി.എം ശ്രമം. തുടർച്ചയായി വർഗീയതയെ കൂട്ട് പിടിക്കുന്നത് സി.പി.എം അണികളിൽ തന്നെ അതൃപ്‌തിയുണ്ടാക്കിയിട്ടുണ്ട്. സി.പി.എമ്മിനെ താങ്ങിനിർത്തുന്ന വോട്ടുബാങ്ക് ആയ വിഭാഗങ്ങളെല്ലാം തങ്ങൾ ഒന്നിനും കൊള‌ളാത്തവരാണ് എന്ന ധാരണ ആ പാർട്ടിയിൽ ശക്തമാണ്. വിശുദ്ധ ഗ്രന്ഥം എന്നുള‌ള ആയുധം സിപിഎമ്മിന് തിരിച്ചടിയാകും. സി.പി.എമ്മിൽ ഒരുവിഭാഗം കാലാകാലങ്ങളായി വഞ്ചിക്കപ്പെടുകയാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കാസർകോട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.

#360malayalam #360malayalamlive #latestnews

കാസർകോട്: കേരളം കണ്ടതിൽ ഏ‌റ്റവും വലിയ നിക്ഷേപ തട്ടിപ്പാണ് കാസർഗോഡ് ഫാഷൻ ഗോൾഡ് തട്ടിപ്പെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്...    Read More on: http://360malayalam.com/single-post.php?nid=1174
കാസർകോട്: കേരളം കണ്ടതിൽ ഏ‌റ്റവും വലിയ നിക്ഷേപ തട്ടിപ്പാണ് കാസർഗോഡ് ഫാഷൻ ഗോൾഡ് തട്ടിപ്പെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്...    Read More on: http://360malayalam.com/single-post.php?nid=1174
കമറുദ്ദീനെ സർക്കാരും പൊലീസും സംരക്ഷിക്കുന്നുവെന്ന് ബിജെപി; വിശുദ്ധ ഗ്രന്ഥം എന്ന ആയുധം കാസർകോട്: കേരളം കണ്ടതിൽ ഏ‌റ്റവും വലിയ നിക്ഷേപ തട്ടിപ്പാണ് കാസർഗോഡ് ഫാഷൻ ഗോൾഡ് തട്ടിപ്പെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രതിയായ മഞ്ചേശ്വരം എം.എൽ.എ കമറുദ്ദീനെ സർക്കാരും പൊലീസും രക്ഷിക്കാൻ ശ്രമിക്കുകയാണ്. വ്യക്തമായ തെളിവ് കിട്ടിയിട്ടും പൊലീസ് എം.എൽ.എയെ അറസ്‌റ്റ് ചെയ്യുന്നില്ല. അറസ്‌റ്റ് ചെയ്യില്ലെന്ന ഉറപ്പ് പൊലീസ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്