പെരുമ്പടപ്പില്‍ ലൈഫ് ഭവന സമുച്ചയ നിര്‍മ്മാണോദ്ഘാടനം സെപ്തംബര്‍ 24ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയം ഒരുങ്ങുന്നു;നിര്‍മാണോദ്ഘാടനം സെപ്തംബര്‍ 24ന്

ലൈഫ് ഭവനപദ്ധതിയുടെ മൂന്നാം ഘട്ട സംസ്ഥാന തല നിര്‍മാണോദ്ഘാടനം സെപ്തംബര്‍ 24ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷനാകും. ചങ്ങരംകുളത്ത് നിര്‍മിക്കുന്ന ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടന ശിലാസ്ഥാപനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. ചിയ്യാനൂര്‍ ജി.എല്‍.പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വിട്ടു നല്‍കിയ ആലങ്കോട് ഗ്രാമപഞ്ചായത്തിലെ 50 സെന്റ് സ്ഥലത്താണ് ഫ്‌ളാറ്റ് സമുച്ചയം ഒരുങ്ങുന്നത്. നാലു നിലകളിലായി 34 കുടുംബങ്ങള്‍ക്കായാണ് ഫ്‌ളാറ്റ് നിര്‍മിക്കുന്നത്. രണ്ട് ബെഡ് റൂം, ലിവിങ്ങിനും തീന്‍ മേശയുമുള്ള ഹാള്‍, അടുക്കള, ബാത്ത് റൂം, ടോയ്‌ലറ്റ് എന്നി സൗകര്യങ്ങളാണ് ഒരു കുടുംബത്തിനായി സജ്ജമാക്കുന്നത്. വയോജനങ്ങള്‍ക്ക് വിശ്രമ കേന്ദ്രം, മെഡിക്കല്‍ എമര്‍ജന്‍സി റൂം, കുട്ടികള്‍ക്കായുള്ള കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

#360malayalam #360malayalamlive #latestnews

ലൈഫ് ഭവനപദ്ധതിയുടെ മൂന്നാം ഘട്ട സംസ്ഥാന തല നിര്‍മാണോദ്ഘാടനം സെപ്തംബര്‍ 24ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്...    Read More on: http://360malayalam.com/single-post.php?nid=1139
ലൈഫ് ഭവനപദ്ധതിയുടെ മൂന്നാം ഘട്ട സംസ്ഥാന തല നിര്‍മാണോദ്ഘാടനം സെപ്തംബര്‍ 24ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്...    Read More on: http://360malayalam.com/single-post.php?nid=1139
പെരുമ്പടപ്പില്‍ ലൈഫ് ഭവന സമുച്ചയ നിര്‍മ്മാണോദ്ഘാടനം സെപ്തംബര്‍ 24ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ലൈഫ് ഭവനപദ്ധതിയുടെ മൂന്നാം ഘട്ട സംസ്ഥാന തല നിര്‍മാണോദ്ഘാടനം സെപ്തംബര്‍ 24ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷനാകും. ചങ്ങരംകുളത്ത് നിര്‍മിക്കുന്ന ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടന... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്