എടപ്പാൾ മാതൃശിശുകേന്ദ്രം തുറക്കാൻ പ്രതിഷേധവലയം

എടപ്പാൾ: സ്വർണവും ഈന്തപ്പഴവും വിതരണം ചെയ്യുന്നതിനിടയിൽ, വോട്ടുചെയ്ത് തന്നെ മന്ത്രിയാക്കിയവരുടെ പ്രയാസങ്ങൾകൂടി കാണാൻ മന്ത്രി കെ.ടി. ജലീൽ സമയം കണ്ടെത്തണമെന്ന് വനിതാലീഗ് സംസ്ഥാനാധ്യക്ഷ സുഹ്‌റ മമ്പാട് ആവശ്യപ്പെട്ടു.

1.11 കോടി ചെലവഴിച്ച് പണിത് വർഷങ്ങളായിട്ടും തുറക്കാത്ത എടപ്പാൾ സാമൂഹികാരോഗ്യകേന്ദ്രത്തിലെ മാതൃശിശുകേന്ദ്രം തുറക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി-തവനൂർ മണ്ഡലം കമ്മിറ്റികൾ ചേർന്ന് നടത്തിയ പ്രതിഷേധവലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

മാതൃശിശുകേന്ദ്രം അടഞ്ഞുകിടക്കുന്നതു സംബന്ധിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച പരമ്പര ശ്രദ്ധയിൽപ്പെട്ടാണ് വനിതാലീഗ് സമരരംഗത്തേക്കിറങ്ങിയത്. ആരോഗ്യരംഗത്ത്‌ മാതൃകയാണെന്നു പ്രചരിപ്പിച്ചതുകൊണ്ടായില്ല. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടത്. സ്വകാര്യ ആശുപത്രികളുടെ കൊള്ളബില്ലടച്ച് പ്രസവം നടത്താൻ കെൽപ്പുള്ള എത്ര സാധാരണക്കാരാണ് സ്വന്തം മണ്ഡലത്തിലുള്ളതെന്ന് മന്ത്രി അന്വേഷിക്കണം. പലിശയ്ക്ക് പണം കടം വാങ്ങിയാണ് പലരും ഗത്യന്തരമില്ലാതെ ഇത്തരം ആശുപത്രികളിൽ പോകുന്നത്. അവർ പറഞ്ഞു. കേന്ദ്രം തുറക്കുംവരെ സമരരംഗത്ത്‌ തുടരുമെന്നും സുഹ്‌റ മമ്പാട് പറഞ്ഞു.

#360malayalam #360malayalamlive #latestnews

എടപ്പാൾ: സ്വർണവും ഈന്തപ്പഴവും വിതരണം ചെയ്യുന്നതിനിടയിൽ, വോട്ടുചെയ്ത് തന്നെ മന്ത്രിയാക്കിയവരുടെ പ്രയാസങ്ങൾകൂടി കാണാൻ മന്ത്രി ക...    Read More on: http://360malayalam.com/single-post.php?nid=1126
എടപ്പാൾ: സ്വർണവും ഈന്തപ്പഴവും വിതരണം ചെയ്യുന്നതിനിടയിൽ, വോട്ടുചെയ്ത് തന്നെ മന്ത്രിയാക്കിയവരുടെ പ്രയാസങ്ങൾകൂടി കാണാൻ മന്ത്രി ക...    Read More on: http://360malayalam.com/single-post.php?nid=1126
എടപ്പാൾ മാതൃശിശുകേന്ദ്രം തുറക്കാൻ പ്രതിഷേധവലയം എടപ്പാൾ: സ്വർണവും ഈന്തപ്പഴവും വിതരണം ചെയ്യുന്നതിനിടയിൽ, വോട്ടുചെയ്ത് തന്നെ മന്ത്രിയാക്കിയവരുടെ പ്രയാസങ്ങൾകൂടി കാണാൻ മന്ത്രി കെ.ടി. ജലീൽ സമയം കണ്ടെത്തണമെന്ന് വനിതാലീഗ് സംസ്ഥാനാധ്യക്ഷ സുഹ്‌റ മമ്പാട് ആവശ്യപ്പെട്ടു. 1.11 കോടി ചെലവഴിച്ച്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്