പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ് ടാഗ് സംവിധാനത്തിൽ പിഴവ് കണ്ടെത്തി. പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ ടോൾ പ്ലാസ എല്ലാ വാഹനങ്ങൾക്കും തുറന്ന് കൊടുക്കാൻ ശുപാർശ

തൃശൂർ : പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ് ടാഗ് സംവിധാനത്തിൽ പിഴവ് കണ്ടെത്തി. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് പിഴവ് കണ്ടെത്തിയത്.  പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ ടോൾ പ്ലാസ എല്ലാ വാഹനങ്ങൾക്കും തുറന്ന് കൊടുക്കാൻ ശുപാർശ ചെയ്യാനും തീരുമാനമായി. ടോൾപ്ലാസയിലെ ഫാസ് ടാഗ് പ്രവർത്തനം കാര്യക്ഷമമല്ലെന്ന പരാതികൾ നേരത്തെ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സംഘം പാലിയേക്കര ടോൾ പ്ലാസ സന്ദർശിച്ചത്. നിലവിലെ  ഫാസ്ടാഗ് പ്രവർത്തനം കാര്യക്ഷമമല്ല എന്ന് വിദഗ്ധ സംഘം വിലയിരുത്തി. പതിവ് രീതി തുടർന്നാൽ വലിയ ഗതാഗത കുരുക്കുണ്ടാകുമെന്നും ഇത് പരിഹരിക്കേണ്ട ഉത്തരവാദിത്തം ടോൾ കമ്പനിക്കാണെന്നും ജില്ലാ കളക്ടർ എസ് ഷാനവാസ്‌ പറഞ്ഞു. പ്രശ്നങ്ങൾ ചൂണ്ടികാട്ടി സംസ്ഥാന സർക്കാരിനും ദേശീയ പാത അതോറിറ്റിയ്ക്കും റിപ്പോർട്ട് സമർപ്പിക്കാൻ ആണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.  ഇതിന്റെ അടുത്ത ഘട്ടമായി സർക്കാരുമായി ഉന്നത തല ചർച്ചകൾ നടത്തും. പ്രശ്നം പരിഹരിക്കും വരെ ടോൾ ഗേറ്റ് തുറന്നു കൊടുക്കാൻ ശുപാർശ ചെയ്യുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

തൃശൂർ : പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ് ടാഗ് സംവിധാനത്തിൽ പിഴവ് കണ്ടെത്തി. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സ...    Read More on: http://360malayalam.com/single-post.php?nid=1120
തൃശൂർ : പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ് ടാഗ് സംവിധാനത്തിൽ പിഴവ് കണ്ടെത്തി. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സ...    Read More on: http://360malayalam.com/single-post.php?nid=1120
പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ് ടാഗ് സംവിധാനത്തിൽ പിഴവ് കണ്ടെത്തി. പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ ടോൾ പ്ലാസ എല്ലാ വാഹനങ്ങൾക്കും തുറന്ന് കൊടുക്കാൻ ശുപാർശ തൃശൂർ : പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ് ടാഗ് സംവിധാനത്തിൽ പിഴവ് കണ്ടെത്തി. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് പിഴവ്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്