ലൈഫ് ഭവന പദ്ധതി: ചങ്ങരംകുളത്ത് ഭവന സമുച്ചയത്തിന് 24ന് മുഖ്യമന്ത്രി തറക്കല്ലിടും

ചങ്ങരംകുളം:ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി  ചങ്ങരംകുളത്ത് ഭവന സമുച്ചയത്തിന്  24ന് മുഖ്യമന്ത്രി തറക്കല്ലിടും.ആലങ്കോട് പഞ്ചായത്തിലെ ചങ്ങരംകുളം പൊലീസ് സ്റ്റേഷന് സമീപം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൻ്റെ കൈവശമുള്ള 50 സെൻ്റ് സ്ഥലത്താണ് സർക്കാറിൻ്റെ ലൈഫ് ഭവന സമുച്ചയം ഉയരുന്നത്. ഇതിൻ്റെ തറക്കല്ലിടൽ 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.ഇതു സംബന്ധിച്ച് ചിയ്യാനൂർ സ്കൂളിൽ ചേർന്ന സംഘാടക സമിതി യോഗം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  പി എം ആറ്റുണ്ണി തങ്ങൾ ഉദ്ഘാടനം ചെയ്തു. ആലങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് സുജിത സുനിൽ അധ്യക്ഷയായി. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ വി അബ്ദുൾ കരീം, വൈസ് പ്രസിഡൻ്റ് എം കെ അൻവർ. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ്റെ പ്രതിനിധി പി വിജയൻ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ വി അബ്ദുട്ടി, അനിത ദിനേശൻ, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളായ പി പി യൂസഫലി, എൻ വി ഉണ്ണി, കെ കെ മണികണ്ഠൻ എന്നിവർ പങ്കെടുത്തു.ബിഡിഒ ഉഷാദേവി സ്വാഗതം പറഞ്ഞു

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം:ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ചങ്ങരംകുളത്ത് ഭവന സമുച്ചയത്തിന് 24ന് മുഖ്യമന്ത്രി തറക്കല്ലിടും.ആലങ്കോട് പഞ്ചായത്തിലെ ചങ...    Read More on: http://360malayalam.com/single-post.php?nid=1077
ചങ്ങരംകുളം:ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ചങ്ങരംകുളത്ത് ഭവന സമുച്ചയത്തിന് 24ന് മുഖ്യമന്ത്രി തറക്കല്ലിടും.ആലങ്കോട് പഞ്ചായത്തിലെ ചങ...    Read More on: http://360malayalam.com/single-post.php?nid=1077
ലൈഫ് ഭവന പദ്ധതി: ചങ്ങരംകുളത്ത് ഭവന സമുച്ചയത്തിന് 24ന് മുഖ്യമന്ത്രി തറക്കല്ലിടും ചങ്ങരംകുളം:ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ചങ്ങരംകുളത്ത് ഭവന സമുച്ചയത്തിന് 24ന് മുഖ്യമന്ത്രി തറക്കല്ലിടും.ആലങ്കോട് പഞ്ചായത്തിലെ ചങ്ങരംകുളം പൊലീസ് സ്റ്റേഷന് സമീപം.. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്