ആലപ്പുഴയിൽ കാറിനുള്ളിൽ മരിച്ച ചങ്ങരംകുളം സ്വദേശിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

അമ്പലപ്പുഴ : ആലപ്പുഴയിൽ ഭാര്യയുടെ വീടിനു സമീപം കാറിനുള്ളിൽ കോഴിക്കര സ്വദേശിയായ  യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചു .വിവരം അറിഞ്ഞ് ഷംസാദിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പുന്നപ്രയിലെത്തി. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഷംസാദിന്റെ പിതൃസഹോദരൻ അബുബക്കർ‌ പുന്നപ്ര പൊലീസിൽ പരാതി നൽകി. 

ഷംസാദിനോടൊപ്പം ചൊവ്വാഴ്ച ഉണ്ടായിരുന്ന രണ്ടു യുവാക്കളെ പൊലീസ് വിളിച്ചു വരുത്തി വിശദമായ മൊഴിയെടുത്ത ശേഷം വിട്ടയച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്തു. കാർ സ്റ്റേഷനിലേക്ക് മാറ്റി

പാലക്കാട് കോഴിക്കര കപ്പൂർ അന്നിക്കര ആന്തൂരവളപ്പിൽ വീട്ടിൽ മുഹമ്മദിന്റെയും സുലൈഖയുടെയും മകൻ ഷംസാദിനെ(32)യാണ് ചൊവ്വാഴ്ച രാത്രി വണ്ടാനം കിഴക്ക് വെമ്പാലമുക്കിനു സമീപം മരിച്ച നിലയിൽ കണ്ടത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽസൂക്ഷിച്ചിരിക്കുന്നു . ചെവിയിലും തലയിലും നെറ്റിയിലും ചോര വാർ‌ന്നിട്ടുണ്ട്. പാലക്കാട് കോഴിക്കരയിൽ സാനിറ്റൈസർ, മാസ്ക് എന്നിവയുടെ മൊത്തക്കച്ചവടക്കാരനായിരുന്ന ഷംസാദ് നാലു ദിവസം മുൻപ് ആലപ്പുഴയിലേക്ക് തിരിച്ചതാണ്. അജിത്കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. ‌മോർ‌ച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ഇന്ന് പാലക്കാട് കോഴിക്കര  ജുമാ മസ്ജിദിൽ കബറടക്കും. മകൻ . ഹംദാൻ.


#360malayalam #360malayalamlive #latestnews

അമ്പലപ്പുഴ : ആലപ്പുഴയിൽ ഭാര്യയുടെ വീടിനു സമീപം കാറിനുള്ളിൽ കോഴിക്കര സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്...    Read More on: http://360malayalam.com/single-post.php?nid=1064
അമ്പലപ്പുഴ : ആലപ്പുഴയിൽ ഭാര്യയുടെ വീടിനു സമീപം കാറിനുള്ളിൽ കോഴിക്കര സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്...    Read More on: http://360malayalam.com/single-post.php?nid=1064
ആലപ്പുഴയിൽ കാറിനുള്ളിൽ മരിച്ച ചങ്ങരംകുളം സ്വദേശിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ അമ്പലപ്പുഴ : ആലപ്പുഴയിൽ ഭാര്യയുടെ വീടിനു സമീപം കാറിനുള്ളിൽ കോഴിക്കര സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചു .വിവരം അറിഞ്ഞ് ഷംസാദിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പുന്നപ്രയിലെത്തി. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഷംസാദിന്റെ പിതൃസഹോദരൻ അബുബക്കർ‌ പുന്നപ്ര പൊലീസിൽ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്