സന്ദര്‍ശക വിസയ്ക്ക് പാസ്‌പോര്‍ട്ട് കോപ്പിയും ഫോട്ടോയും മതി; അധിക നിബന്ധനകള്‍ ദുബൈ പിന്‍വലിച്ചു

സന്ദര്‍ശക വിസ ലഭിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക നിബന്ധനകള്‍ ദുബൈ പിന്‍വലിച്ചു. നിലവിലുള്ളതു പോലെ യാത്രക്കാരന്റെ പാസ്‌പോര്‍ട്ട് കോപ്പിയും ഫോട്ടോയും മാത്രമുണ്ടെങ്കില്‍ വിസയ്ക്ക് അപേക്ഷ നല്‍കാം. ദുബൈ താമസ-കുടിയേറ്റ വകുപ്പ് സന്ദര്‍ശക വിസയ്ക്ക് തിങ്കളാഴ്ച പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

സന്ദര്‍ശക വിസയില്‍ എത്തുന്നയാള്‍ മാതൃരാജ്യത്തേക്ക് തിരിച്ചുപോകുമെന്ന് വ്യക്തമാക്കുന്ന സമ്മതപത്രം, ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിലാസം, യുഎഇയിലുള്ള ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വിലാസം എന്നിവ നല്‍കിയാല്‍ മാത്രമേ വിസ അനുവദിക്കൂ എന്നായിരുന്നു കഴിഞ്ഞദിവസം അറിയിച്ചിരുന്നത്.

ഇതുസംബന്ധിച്ച് ട്രാവല്‍ ഏജന്‍സികള്‍ക്കും അറിയിപ്പ് നല്‍കിയിരുന്നു. അതോടെ അന്നേ ദിവസത്തെ സന്ദര്‍ശകവിസാ അപേക്ഷകളൊന്നും പരിഗണിക്കാനായിരുന്നില്ല. ഇതോടെ ജോലി തേടിയും മറ്റും യുഎഇയില്‍ എത്താനിരുന്ന പ്രവാസികള്‍ വലിയ ആശങ്കയിലായിരുന്നു. നിലവില്‍ ദുബൈ എമിറേറ്റ് മാത്രമാണ് യുഎഇയിലേക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നത്.

#360malayalam #360malayalamlive #latestnews

സന്ദര്‍ശക വിസ ലഭിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക നിബന്ധനകള്‍ ദുബൈ പിന്‍വലിച്ചു. നിലവിലുള്ളതു പോലെ യാത്രക്കാരന്റെ പാസ്‌പോര...    Read More on: http://360malayalam.com/single-post.php?nid=1048
സന്ദര്‍ശക വിസ ലഭിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക നിബന്ധനകള്‍ ദുബൈ പിന്‍വലിച്ചു. നിലവിലുള്ളതു പോലെ യാത്രക്കാരന്റെ പാസ്‌പോര...    Read More on: http://360malayalam.com/single-post.php?nid=1048
സന്ദര്‍ശക വിസയ്ക്ക് പാസ്‌പോര്‍ട്ട് കോപ്പിയും ഫോട്ടോയും മതി; അധിക നിബന്ധനകള്‍ ദുബൈ പിന്‍വലിച്ചു സന്ദര്‍ശക വിസ ലഭിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക നിബന്ധനകള്‍ ദുബൈ പിന്‍വലിച്ചു. നിലവിലുള്ളതു പോലെ യാത്രക്കാരന്റെ പാസ്‌പോര്‍ട്ട് കോപ്പിയും ഫോട്ടോയും മാത്രമുണ്ടെങ്കില്‍ വിസയ്ക്ക് അപേക്ഷ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്