പൊന്നാനിയില്‍ പശ്ചിമ ബംഗാള്‍ സ്വദേശിനിയി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

പൊന്നാനി:പശ്ചിമബംഗാള്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊന്നാനി സ്വദേശിയായ യുവാവ് പിടിയില്‍.പൊന്നാനി കോട്ടത്തറ സ്വദേശി തൊട്ടിവളപ്പില്‍ വിഷ്ണു(27)നെയാണ് പൊന്നാനി സിഐ മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിലുള്ള അന്യേഷണസംഘം അറസ്റ്റ് ചെയ്തത്.ഞായറാഴ്ച വൈകിയിട്ട് ഏഴരമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.പൊന്നാനി നഗരസഭാ പരിധിയിലെ എട്ടാം വാർഡിലെ മാവേലിക്കോളനി പരിസരത്തു വെച്ചാണ് പൊന്നാനിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പശ്ചിമബംഗാള്‍ സ്വദേശിനികളായ യുവതികളെ യുവാവ് മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്.കടയിൽ നിന്നും ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുകയായിരുന്ന യുവതികളുടെ പിറകെയെത്തിയ യുവാവ് യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും,എതിർത്തപ്പോൾ അടിച്ച് താഴെയിടുകയും ചെയ്തെന്നാണ് പരാതി. സംഭവം കണ്ട നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും യുവാവ് ഓടി രക്ഷപ്പെട്ടിരുന്നു.പ്രദേശത്തെ സിസികേമറയില്‍ നടത്തിയ പരിശോധനയില്‍ പ്രതിയെ കുറിച്ച് സൂചന ലഭിച്ചിരുന്നു.തുടര്‍ന്ന് നടന്ന അന്യേഷണത്തിലാണ് പ്രതി പിടിയിലായത്.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജറാക്കും

#360malayalam #360malayalamlive #latestnews

പൊന്നാനി:പശ്ചിമബംഗാള്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊന്നാനി സ്വദേശിയായ യുവാവ് പിടിയില്‍.പൊന്നാ...    Read More on: http://360malayalam.com/single-post.php?nid=1031
പൊന്നാനി:പശ്ചിമബംഗാള്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊന്നാനി സ്വദേശിയായ യുവാവ് പിടിയില്‍.പൊന്നാ...    Read More on: http://360malayalam.com/single-post.php?nid=1031
പൊന്നാനിയില്‍ പശ്ചിമ ബംഗാള്‍ സ്വദേശിനിയി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍ പൊന്നാനി:പശ്ചിമബംഗാള്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊന്നാനി സ്വദേശിയായ യുവാവ് പിടിയില്‍.പൊന്നാനി കോട്ടത്തറ സ്വദേശി തൊട്ടിവളപ്പില്‍ വിഷ്ണു(27)നെയാണ് പൊന്നാനി സിഐ മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിലുള്ള അന്യേഷണസംഘം അറസ്റ്റ് ചെയ്തത്.ഞായറാഴ്ച വൈകിയിട്ട്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്