ദാരിദ്ര്യരേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു

സംസ്ഥാനത്തെ ദാരിദ്ര്യ രേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇവര്‍ക്ക് പതിനഞ്ച് രൂപ നിരക്കിലുള്ള സ്പെഷ്യല്‍ അരിയും ഒഴിവാക്കി. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് റേഷന്‍ വെട്ടിക്കുറച്ച നടപടി തിരിച്ചടിയാകും.

കേന്ദ്രവിഹിതത്തിലെ കുറവാണു പ്രതിസന്ധിയെന്നു സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു. വെള്ളക്കാര്‍ഡുടമകളുടെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് സംസ്ഥാനത്തെ 25 ലക്ഷത്തോളം കുടുംബങ്ങളെയാണ് ബാധിക്കുക.

ഇവര്‍ക്കു ഈ മാസം ലഭിക്കേണ്ട അരിയില്‍ രണ്ടു കിലോയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. നീല വെള്ളക്കാര്‍ഡുടമകള്‍ക്കുള്ള പത്ത് കിലോ സ്പെഷ്യല്‍ അരിയും നിര്‍ത്തലാക്കി. കിലോക്ക് പതിനഞ്ച് രൂപ നിരക്കില്‍ ലഭിക്കേണ്ട അരിയാണ് ഒഴിവാക്കപ്പെട്ടത്. കേന്ദ്രത്തില്‍ നിന്നും അധികവിലക്ക് വാങ്ങിയാണ് 15 രൂപക്ക് സംസ്ഥാന സര്‍ക്കാര്‍ സ്പെഷ്യല്‍ അരി വിതരണം ചെയ്തിരുന്നത്.

ഇതോടെ വെള്ളക്കാര്‍ഡുടമകള്‍ക്ക് ഈ മാസം മൂന്ന് കിലോ അരി മാത്രമാണ് ലഭിക്കുക. നീല വെള്ള കാര്‍ഡുടമകള്‍ക്കുള്ള മണ്ണെണ്ണയും നിര്‍ത്തലാക്കി. 31 രൂപ നിരക്കില്‍ അര ലിറ്റര്‍ മണ്ണെണ്ണയായിരുന്നു ഇവര്‍ക്ക് കഴിഞ്ഞ മാസം വരെ ലഭിച്ചിരുന്നത്. സ്റ്റോക്കില്ലാത്തതാണ് റേഷന്‍ വിഹിതം വെട്ടിക്കുറക്കാന്‍ കാരണം.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്തെ ദാരിദ്ര്യ രേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇവര്‍ക്ക് പതിനഞ്ച് രൂപ നിരക്കി...    Read More on: http://360malayalam.com/single-post.php?nid=1024
സംസ്ഥാനത്തെ ദാരിദ്ര്യ രേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇവര്‍ക്ക് പതിനഞ്ച് രൂപ നിരക്കി...    Read More on: http://360malayalam.com/single-post.php?nid=1024
ദാരിദ്ര്യരേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു സംസ്ഥാനത്തെ ദാരിദ്ര്യ രേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇവര്‍ക്ക് പതിനഞ്ച് രൂപ നിരക്കിലുള്ള സ്പെഷ്യല്‍ അരിയും ഒഴിവാക്കി. കോവിഡ് കാലത്ത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്