അങ്ങാടിയിൽ തോറ്റതിന് അമ്മയോട്; പ്രതികരണവുമായി കെ ടി ജലീൽ

തന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് എതിരെ പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നാണ് കുറിപ്പിന് തലക്കെട്ട് നൽകിയിരിക്കുന്നത്. കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്ക് മനസില്ലെന്നും മറച്ചുവെക്കേണ്ടത് മറച്ചു വച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളതെന്നും കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കുറിപ്പ് വായിക്കാം,

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്ക് മനസില്ല. മറച്ചുവെക്കേണ്ടത് മറച്ചു വച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്.

എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ. ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റ ആഘാതം അവർക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാർത്താ മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകതീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. ????


<

#360malayalam #360malayalamlive #latestnews

തന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് എതിരെ പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ...    Read More on: http://360malayalam.com/single-post.php?nid=1000
തന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് എതിരെ പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ...    Read More on: http://360malayalam.com/single-post.php?nid=1000
അങ്ങാടിയിൽ തോറ്റതിന് അമ്മയോട്; പ്രതികരണവുമായി കെ ടി ജലീൽ തന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് എതിരെ പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നാണ് കുറിപ്പിന് തലക്കെട്ട് നൽകിയിരിക്കുന്നത്. കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്