യോഗ ശീലമാക്കണം, പ്രതിരോധ ശേഷിക്ക് ച്യവനപ്രാശം; കൊവിഡ് ഭേദമായവർക്ക് മാർഗനിർദേശവുമായി കേന്ദ്രസർക്കാർ

കൊവിഡ് ഭേദമായവർക്ക് ആരോഗ്യ മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ. യോഗയും നടത്തവും ശീലമാക്കണം. ച്യവനപ്രാശവും ആയുഷ് മന്ത്രാലയം നിർദേശിക്കുന്ന മരുന്നുകളും ഉപയോഗിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

കൊവിഡ് മുക്തി നേടിയാലും ചിലരിൽ ശാരീരികാസ്വാസ്ഥ്യം കണ്ടുവരുന്നുണ്ട്. ശരീര വേദന, ക്ഷീണം, തൊണ്ട വേദന, ശ്വാസ തടസം തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ഈ പശ്ചാത്തലത്തിലാണ് കൊവിഡാനന്തര മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയത്. യോഗ, പ്രാണയാമം, ധ്യാനം തുടങ്ങിയവ ചെയ്യണം. രാവിലെയും വൈകിട്ടും നടത്തം ശീലമാക്കണം. ഒരു സ്പൂൺ വീതം ച്യവനപ്രാശം കഴിക്കാനും നിർദേശിച്ചിട്ടുണ്ട്. ആയുഷ് മന്ത്രാലയം നിർദേശിച്ചിട്ടുള്ള മരുന്നുകൾ ഉപയോഗിക്കാം. പുകവലി, ആൽക്കഹോൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. ആവശ്യത്തിന് ശരീരത്തിന് വിശ്രമം നൽകണമെന്നും നിർദേശത്തിൽ പറയുന്നു.അസുഖം മാറിയതിന് ശേഷവും മാസ്‌ക് ധരിക്കൽ ഉൾപ്പെടെയുളള കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ചൂടുവെളളം ആവശ്യത്തിന് കുടിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു

#360malayalam #360malayalamlive #latestnews

കൊവിഡ് ഭേദമായവർക്ക് ആരോഗ്യ മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ. യോഗയും നടത്തവും ശീലമാക്കണം. ച്യവനപ്രാശവും ആയുഷ് മന്ത്രാലയം നിർ...    Read More on: http://360malayalam.com/single-post.php?nid=993
കൊവിഡ് ഭേദമായവർക്ക് ആരോഗ്യ മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ. യോഗയും നടത്തവും ശീലമാക്കണം. ച്യവനപ്രാശവും ആയുഷ് മന്ത്രാലയം നിർ...    Read More on: http://360malayalam.com/single-post.php?nid=993
യോഗ ശീലമാക്കണം, പ്രതിരോധ ശേഷിക്ക് ച്യവനപ്രാശം; കൊവിഡ് ഭേദമായവർക്ക് മാർഗനിർദേശവുമായി കേന്ദ്രസർക്കാർ കൊവിഡ് ഭേദമായവർക്ക് ആരോഗ്യ മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ. യോഗയും നടത്തവും ശീലമാക്കണം. ച്യവനപ്രാശവും ആയുഷ് മന്ത്രാലയം നിർദേശിക്കുന്ന മരുന്നുകളും ഉപയോഗിക്കണമെന്നും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്