കോവിഡ് വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. 60 വയസ്സിന് മുകളിലുള്ള മുഴുവനാളുകള്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത് ഉറപ്പാ്ക്കാന്‍ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുകയ്ക്ക് നിര്‍ദേശം നല്‍കി. 12 മുതല്‍ 14 വയസ്സ് വരെയുള്ള സ്‌കൂള്‍ കുട്ടികളുടെ വാക്‌സിനേഷന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും പി.ടി.എ ഭാരവാഹികളുടെയും സഹകരണത്തോടെ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. വാക്‌സിനേഷന്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഉപസമിതി രൂപീകരിച്ച് ഏകോപന ചുമതല ഡി.എം.ഒയ്ക്ക് നല്‍കി. ജില്ലയിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ നാല് ശതമാനം മാത്രമേ കോവിഡ് കേസുകളുള്ളൂവെന്നും ജില്ല നിലവില്‍ എ കാറ്റഗറിയിലാണെന്നും ഡി.എം.ഒ വ്യക്തമാക്കി. ജില്ലയില്‍ കോവിഡിനെ തുടര്‍ന്ന് അനാഥരായ 11 കുട്ടികളില്‍ ഒന്‍പത്  പേര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ഒറ്റത്തവണ ധനസഹായമായി മൂന്ന് ലക്ഷം രൂപ കുട്ടിയുടെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെയും പേരില്‍ മഞ്ചേരി സബ് ട്രഷറിയില്‍ സ്ഥിര നിക്ഷേപം നടത്തിയതായും പ്രതിമാസ ധനസഹായമായി 2000 രൂപ നല്‍കി വരുന്നതായും രണ്ട് കുട്ടികള്‍ക്ക് കൂടി  ധനസഹായം നല്‍കുന്നതിനായി  അപേക്ഷ  സമര്‍പ്പിച്ചിട്ടുണ്ടെന്നും ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

കേന്ദ്ര ധനസഹായം ലഭിക്കുന്നതിനായി 11 കുട്ടികളുടെ പേര് പ്രധാനമന്ത്രിയുടെ പി.എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.  കുട്ടികളുടെയും ജില്ലാ കലക്ടറുടെയും പേരില്‍ പോസ്റ്റോഫീസ് അക്കൗണ്ടും തുടങ്ങി. വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക്  കോവിഡ് ചികിത്സക്കായി പ്രമുഖ ആശുപത്രികളിലും എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും നേരിട്ട് ചികിത്സ നല്‍കുവാന്‍ പ്രത്യേക അസ്സസ്സ്‌മെന്റ് ഏരിയ കണ്ടെത്തുകയും ഓക്‌സിജന്‍, വെന്റിലേറ്റര്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്തതായി  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്-ഗ്രേഡ് ഒന്ന്് - 74, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്-ഗ്രേഡ് രണ്ട് - 53, ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്-  120, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട് -  15 എന്നീ ഒഴിവുകള്‍ ഉള്‍പ്പെടെ വിവിധ തസ്തികകളിലെ ഒഴിവുകള്‍ പി.എസ്.സി.ക്കും ആരോഗ്യ വകുപ്പ് ഡയറക്ടറിലേക്കും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വേങ്ങര സി.എച്ച്.സി.യില്‍ ഡയാലിസിസ് സെന്ററിനായി തസ്തിക സൃഷ്ടിക്കുന്നതിനും കിടത്തി ചികിത്സ ആരംഭിക്കുന്നതിനുമായി മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ പ്രപ്പോസല്‍ തുടര്‍നടപടികള്‍ക്കായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് അയച്ചതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

#360malayalam #360malayalamlive #latestnews

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില...    Read More on: http://360malayalam.com/single-post.php?nid=7025
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില...    Read More on: http://360malayalam.com/single-post.php?nid=7025
കോവിഡ് വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. 60 വയസ്സിന് മുകളിലുള്ള മുഴുവനാളുകള്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത് ഉറപ്പാ്ക്കാന്‍ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുകയ്ക്ക് നിര്‍ദേശം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്