ഇന്ത്യയിലെ കൊവിഡ് വാക്‌സിൻ പരീക്ഷണം നിർത്തി സെറം ഇൻസ്റ്റിറ്റ്യൂട്ട്

കൊവിഡ് വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തി സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ കൂടുതൽ നിർദേശങ്ങൾ ലഭിക്കുന്നതുവരെ വാക്‌സിൻ പരീക്ഷണങ്ങൾ താത്കാലികമായി നിർത്തിവച്ചതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കൊവിഡ് വാക്‌സിൻ പരീക്ഷണം യുകെയിൽ താത്കാലികമായി നിർത്തിവച്ചിരുന്നു. വാക്‌സിൻ കുത്തിവച്ച വ്യക്തിക്ക് ട്രാൻസ്‌വേഴ്‌സ് മൈലെറ്റിസ് സ്ഥിരീകരിച്ചതോടെയാണ് വാക്‌സിൻ പരീക്ഷണം നിർത്തിയത്. ഇതിന് പിന്നാലെ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ നോട്ടീസ് നൽകിയിരുന്നു. ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ പരീക്ഷണം മറ്റ് രാജ്യങ്ങൾ നിർത്തിവച്ച കാര്യം ഡ്രഗ്‌സ് കൺട്രോളറെ അറിയിക്കാത്തതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്. സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ നിർത്തിവയ്ക്കാത്തത് എന്തുകൊണ്ടാണെന്നും വ്യക്തമായ കാരണം വിശദമാക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലെ 17 നഗരങ്ങളിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഡ് വാക്‌സിനായുള്ള ക്ലിനിക്കൽ ട്രയൽ നടത്തിവന്നിരുന്നത്.

#360malayalam #360malayalamlive #latestnews

കൊവിഡ് വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തി സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ കൂ...    Read More on: http://360malayalam.com/single-post.php?nid=951
കൊവിഡ് വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തി സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ കൂ...    Read More on: http://360malayalam.com/single-post.php?nid=951
ഇന്ത്യയിലെ കൊവിഡ് വാക്‌സിൻ പരീക്ഷണം നിർത്തി സെറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഡ് വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തി സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ കൂടുതൽ നിർദേശങ്ങൾ ലഭിക്കുന്നതുവരെ വാക്‌സിൻ പരീക്ഷണങ്ങൾ താത്കാലികമായി നിർത്തിവച്ചതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കൊവിഡ് വാക്‌സിൻ പരീക്ഷണം യുകെയിൽ താത്കാലികമായി നിർത്തിവച്ചിരുന്നു. വാക്‌സിൻ കുത്തിവച്ച... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്