പാലായില്‍ കോപ്പിയടി ആരോപിച്ച് പുറത്താക്കിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍

കോട്ടയം- പാലായില്‍ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജിയുടെ മകള്‍ അഞ്ജു(20) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെക്ക്ഡാമിന് സമീപത്തായി വെള്ളത്തില്‍ പൊങ്ങികിടക്കുന്ന നിലയിലാണ് മൃതദേഹം. വിദ്യാര്‍ത്ഥിനിയുടെ ബാഗും കുടയും ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്ന് ലഭിച്ചിരുന്നു.കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പാരല്‍ കോജജിലെ ബികോം വിദ്യാര്‍ത്ഥിനിയാണ് അഞ്ജു.


ബിവിഎം ഹോളിക്രോസ് കോളജില്‍ വെച്ച് നടന്ന അവസാന സെമസ്റ്റര്‍ പരീക്ഷയ്ക്കായി വീട്ടില്‍ നിന്ന് പോയതാണ് പെണ്‍കുട്ടി. എന്നാല്‍ അഞ്ജു കോപ്പിയടിച്ചുവെന്ന് ആരോപിച്ച് അധ്യാപകര്‍ ശാസിക്കുകയും പരീക്ഷാഹാളില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു.


ഇതിന് ശേഷമാണ് വിദ്യാര്‍ത്ഥിനിയെ കാണാതായാത്. എന്നാല്‍ കഴിഞ്ഞ എല്ലാ സെമസ്റ്ററുകളിലും നല്ല മാര്‍ക്കുണ്ടായിരുന്നുവെന്നും മികച്ച പഠനനിലവാരം പുലര്‍ത്തിയിരുന്നു മകളെന്നും കുടുംബവും പാരലല്‍ കോളജ് അധ്യാപകരും അറിയിച്ചു.വിദ്യാര്‍ത്ഥിനി കോപ്പിയടിച്ചുവെന്ന ആരോപണവും ഇവര്‍ തള്ളി. എന്നാല്‍ ഹാള്‍ടിക്കറ്റില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടു വന്നിരുന്നുവെന്നും അതിനാലാണ് പുറത്താക്കിയതെന്നും ഹോളിക്രോസ് കോളജ് അധികൃതര്‍ അവകാശപ്പെട്ടു.

#360malayalam #360malayalamlive #latestnews

പാലായില്‍ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജിയുടെ മകള്...    Read More on: http://360malayalam.com/single-post.php?nid=93
പാലായില്‍ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജിയുടെ മകള്...    Read More on: http://360malayalam.com/single-post.php?nid=93
പാലായില്‍ കോപ്പിയടി ആരോപിച്ച് പുറത്താക്കിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ പാലായില്‍ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജിയുടെ മകള്‍ അഞ്ജു(20) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെക്ക്ഡാമിന് സമീപത്തായി വെള്ളത്തില്‍ പൊങ്ങികിടക്കുന്ന നിലയിലാണ് മൃതദേഹം. വിദ്യാര്‍ത്ഥിനിയുടെ ബാഗും കുടയും ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്ന് ലഭിച്ചിരുന്നു.കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പാരല്‍ കോജജിലെ ബികോം വിദ്യാര്‍ത്ഥിനിയാണ് അഞ്ജു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്