കണ്ണൂർ എസ്.ഡി.പി.ഐ പ്രവർത്തകന്‍റെ കൊലപാതകം; മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകന്‍ സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് മൂന്നരയോടെ ചിറ്റാരിപ്പറമ്പ് ചൂണ്ടയിൽ വെച്ചാണ് കൊലപാതകം

കൊലയാളി സംഘത്തിൻറെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. എ.ബി.വി.പി നേതാവ് ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീൻ.

സഹോദരിമാരോടൊപ്പം സലാഹുദ്ദീൻ കാറിൽ പോകുന്നതിനിടെ ബൈക്കിലെത്തിയ സംഘം സലാഹുദ്ദീനെ തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു.

സലാഹുദ്ദീന്റെ കാറിൽ ഒരു ബൈക്ക് വന്നു തട്ടുകയും രണ്ടാളുകൾ നിലത്തു വീണത് കണ്ട് ഡോറ് തുറന്നിറങ്ങിയ സലാഹുദ്ദീനെ സംഘം വളഞ്ഞിട്ട് വെട്ടുകയായിരുന്നു.

തലയ്ക്കും കഴുത്തിനുമാണ് മാരകമായി വെട്ടേറ്റത്. ആശുപത്രിയിലേക്കുള്ള വഴിയിൽ വെച്ചുതന്നെ സലാഹുദ്ദീൻ മരിച്ചു.‌‌ അതേസമയം മരിച്ച സലാഹുദ്ദീന് കോവിഡ് രോ​ഗബാധയും സ്ഥിരീകരിച്ചു.

വെട്ടേറ്റ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാർ, ആംബുലൻസ് ഡ്രൈവർ, പൊലീസുകാർ, ഉൾപ്പടെ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

#360malayalam #360malayalamlive #latestnews

കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകന്‍ സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് മൂന്...    Read More on: http://360malayalam.com/single-post.php?nid=920
കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകന്‍ സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് മൂന്...    Read More on: http://360malayalam.com/single-post.php?nid=920
കണ്ണൂർ എസ്.ഡി.പി.ഐ പ്രവർത്തകന്‍റെ കൊലപാതകം; മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകന്‍ സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് മൂന്നരയോടെ ചിറ്റാരിപ്പറമ്പ് ചൂണ്ടയിൽ വെച്ചാണ് കൊലപാതകം കൊലയാളി സംഘത്തിൻറെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. എ.ബി.വി.പി നേതാവ് ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീൻ. സഹോദരിമാരോടൊപ്പം സലാഹുദ്ദീൻ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്