പാലത്തായി പീഡനക്കേസ്; പ്രതിക്ക് ജാമ്യം നൽകിയ നടപടി ശരിവച്ച് ഹൈക്കോടതി

പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച തലശേരി പോക്‌സോ കോടതി വിധി ശരിവച്ച് ഹൈക്കോടതി. പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പോക്‌സോ കേസുകളിൽ പീഡനത്തിനിരയാകുന്നവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാർഗനിർദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു.

പെൺകുട്ടിയെ കേൾക്കാതെ പ്രതിക്ക് ജാമ്യം അനുവദിച്ച തലശേരി പോക്സോ കോടതി നടപടി നിയമ വിരുദ്ധമാണെന്ന ചൂണ്ടിക്കാട്ടിയാണ് അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഉന്നത സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയത് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകുമെന്നും ഈ സാഹചര്യത്തിൽ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് വിചാരണ തുടങ്ങാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബിജെപി അനുഭാവി ആയതിനാലാണ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്.

#360malayalam #360malayalamlive #latestnews

പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച തലശേരി പോക്‌സോ കോടതി വിധി ശരിവച്ച് ഹൈക്കോടതി. പത്മരാജന്റെ ജാമ്യം റദ്ദാക...    Read More on: http://360malayalam.com/single-post.php?nid=917
പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച തലശേരി പോക്‌സോ കോടതി വിധി ശരിവച്ച് ഹൈക്കോടതി. പത്മരാജന്റെ ജാമ്യം റദ്ദാക...    Read More on: http://360malayalam.com/single-post.php?nid=917
പാലത്തായി പീഡനക്കേസ്; പ്രതിക്ക് ജാമ്യം നൽകിയ നടപടി ശരിവച്ച് ഹൈക്കോടതി പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച തലശേരി പോക്‌സോ കോടതി വിധി ശരിവച്ച് ഹൈക്കോടതി. പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പോക്‌സോ കേസുകളിൽ പീഡനത്തിനിരയാകുന്നവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്