പൊന്നാനി താലൂക് പ്രദേശങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധനവ്

പൊന്നാനി: മലപ്പുറം ജില്ലാ കോവിഡ് കണക്കുകൾ പ്രകാരം പൊന്നാനി താലൂക് പ്രദേശങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധനവ്. ജില്ലയിൽ ഇന്ന് 358 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചപ്പോൾ പൊന്നാനി താലൂക്കിൽ മാത്രം രോഗികളുടെ എണ്ണം അറുപത് കടന്നു.

താലൂക്കിലെ മിക്കപഞ്ചായത്തുകളിലും ഇന്ന് കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ആലങ്കോട് പഞ്ചായത്തിൽ മാത്രം ഇന്ന് 17 കോവിഡ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. സംസ്ഥാനത്താകമാനം ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിക്കുമ്പോൾ മലപ്പുറം ജില്ലയിൽ ഇന്ന് 31 കോവിഡ് രോഗികളുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ ഉറവിടമറിയാത്ത 40% രോഗികളും പൊന്നാനിതാലൂക്കിലാണുള്ളത്. ഇത് താലൂക്കിൽ കൂടുതൽ  ആശങ്കകൾകിടയാക്കുന്നുണ്ട്.

പൊന്നാനി താലൂക്കിൽ ഇന്ന് (സെപ്റ്റംബര്‍ 08) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു


നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആലംകോട് – 17

എടപ്പാള്‍ – 14

മാറഞ്ചേരി – 05

തവനൂര്‍ - 06

നന്നംമുക്ക് – 02

പൊന്നാനി – 12

വട്ടംകുളം – 01

വെളിയംകോട് – 04

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

മാറഞ്ചേരി - 03

പൊന്നാനി - 03

തവനൂര്‍ -    02

വട്ടംകുളം - 02

എടപ്പാള്‍ -  01

കാലടി        - 01

വെളിയങ്കോട് - 01

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

#360malayalam #360malayalamlive #latestnews

പൊന്നാനി: മലപ്പുറം ജില്ലാ കോവിഡ് കണക്കുകൾ പ്രകാരം പൊന്നാനി താലൂക് പ്രദേശങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധനവ്. ജില്ലയിൽ ഇന...    Read More on: http://360malayalam.com/single-post.php?nid=911
പൊന്നാനി: മലപ്പുറം ജില്ലാ കോവിഡ് കണക്കുകൾ പ്രകാരം പൊന്നാനി താലൂക് പ്രദേശങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധനവ്. ജില്ലയിൽ ഇന...    Read More on: http://360malayalam.com/single-post.php?nid=911
പൊന്നാനി താലൂക് പ്രദേശങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധനവ് പൊന്നാനി: മലപ്പുറം ജില്ലാ കോവിഡ് കണക്കുകൾ പ്രകാരം പൊന്നാനി താലൂക് പ്രദേശങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധനവ്. ജില്ലയിൽ ഇന്ന് 358 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചപ്പോൾ പൊന്നാനി താലൂക്കിൽ മാത്രം രോഗികളുടെ എണ്ണം അറുപത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്