സഹോദരിയെ പ്രണയിച്ച ദലിത് യുവാവിനെ സഹോദരന്‍ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടി

എറണാകുളം മൂവാറ്റുപുഴയില്‍ ആക്രമണത്തിന് ഇരയായ ദലിത് യുവാവ് അപകടനില തരണം ചെയ്തു. പിണ്ടിരിമല സ്വദേശി അഖിലിന് ഇന്നലെ വൈകുന്നേരമാണ് വെട്ടേറ്റത്. സംഭവത്തിലെ മുഖ്യപ്രതി കറുകടം സ്വദേശി ബേസില്‍ എല്‍ദോക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാളുടെ സഹോദരിയെ അഖില്‍ പ്രണയിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.

ഇന്നലെ വൈകീട്ട് മുവാറ്റുപുഴ പി ഒ ജംഗ്ഷന് സമീപത്ത്‍ വെച്ചാണ് പണ്ടിരിമല സ്വദേശിയായ അഖിലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അഖിലിന്റെ കൈക്കും തലക്കും സാരമായി പരിക്കേറ്റു. അഖിലും സുഹൃത്തായ അരുണും മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മാസ്ക് വാങ്ങിയതിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് അക്രമണമുണ്ടായത്. മുഖ്യപ്രതിയായ കറുകടം സ്വദേശി ബേസില്‍ എല്‍ദോയും മറ്റൊരു സുഹൃത്തും ബൈക്കില്‍ എത്തിയാണ് അഖിലിനെയും സുഹൃത്തിനെയും ആക്രമിച്ചത്. ബേസില്‍ രണ്ട് കയ്യിലും വടിവാളുമായാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാല്‍ ശ്രമിക്കുന്നതിനിടയിലാണ് അഖിലിന്റെ സുഹൃത്ത് അരുണിന് പരിക്കേറ്റത്.

സംഭവത്തില്‍ ബേസിലിനൊപ്പം ബൈക്കിലുണ്ടായിരുന്ന കറുകടം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബേസിലിന് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. വെട്ടേറ്റ അഖില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം വാര്‍ഡിലേക്ക് മാറ്റി.

#360malayalam #360malayalamlive #latestnews

എറണാകുളം മൂവാറ്റുപുഴയില്‍ ആക്രമണത്തിന് ഇരയായ ദലിത് യുവാവ് അപകടനില തരണം ചെയ്തു. പിണ്ടിരിമല സ്വദേശി അഖിലിന് ഇന്നലെ വൈകുന്നേരമാണ്...    Read More on: http://360malayalam.com/single-post.php?nid=89
എറണാകുളം മൂവാറ്റുപുഴയില്‍ ആക്രമണത്തിന് ഇരയായ ദലിത് യുവാവ് അപകടനില തരണം ചെയ്തു. പിണ്ടിരിമല സ്വദേശി അഖിലിന് ഇന്നലെ വൈകുന്നേരമാണ്...    Read More on: http://360malayalam.com/single-post.php?nid=89
സഹോദരിയെ പ്രണയിച്ച ദലിത് യുവാവിനെ സഹോദരന്‍ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടി എറണാകുളം മൂവാറ്റുപുഴയില്‍ ആക്രമണത്തിന് ഇരയായ ദലിത് യുവാവ് അപകടനില തരണം ചെയ്തു. പിണ്ടിരിമല സ്വദേശി അഖിലിന് ഇന്നലെ വൈകുന്നേരമാണ് വെട്ടേറ്റത്. സംഭവത്തിലെ മുഖ്യപ്രതി കറുകടം സ്വദേശി ബേസില്‍ എല്‍ദോക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാളുടെ സഹോദരിയെ അഖില്‍ പ്രണയിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്