കുണ്ട്കടവിന് പൂട്ട് വീണേക്കും

ഒരു കടയില്‍നിന്നും കുടുംബത്തിലെ പത്ത് പേര്‍ ഉള്‍പ്പടെ പതിനഞ്ച് പേര്‍ക്ക് കോവിഡ്

കുണ്ട്കടവിലെ പലചരക്ക് കടയിലെ 2ജീവനക്കാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുമായി ബന്ധപ്പെട്ട ഒരേ കുടുംബത്തിലെ 10പേരുള്‍പ്പടെ 14പേര്‍ക്ക് നേരിട്ട് രോഗവ്യപനം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാറഞ്ചേരി പഞ്ചായത്തിലെ 18 19വാര്‍ഡുകളുള്‍ക്കൊള്ളുന്ന പുറങ്ങ് കുണ്ട്കടവ് മേഖലയില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും.

സെപ്തംബര്‍ 3 വ്യാഴ്ച്ചയാണ് കുണ്ട് കടവിലെ ഒരു പലചരക്ക് കടയിലെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഇവരുടെ  ഈ കടയുടെ സമീപമുള്ള പച്ചക്കറികടയിലെ 2പേരുടെ ഫലങ്ങള്‍  പോസിറ്റീവ് ആയി. 

ഇവര്‍ നാല് പേരും വിപുലമായി സാമൂഹിക ഇടങ്ങളില്‍ ഇടപ്പെട്ടിരുന്നു എന്നതാനാല്‍ ഇവരുടെ സമ്പര്‍ക്ക പട്ടികയും വിപുലമായിരുന്നു. തുടര്‍ന്ന്  ഇവരുടെ പ്രാഥമീക സമ്പര്‍ക്ക പട്ടിക തയ്യാറാക്കി അവരില്‍ രോഗസാധ്യത ഉണ്ടാകാന്‍ ഇടയുള്ളവരെ തിരഞ്ഞെടുത്ത് പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ പച്ചക്കറി കടയിലെ നാല് പേരും പലചരക്ക് കടയുമായി ബന്ധപ്പട്ട കുടുംബത്തിലെ 10പെരുടേയും ഫലങ്ങള്‍ പോസറ്റീവ് ആയി.

ഇതോടൊപ്പം ഇന്നലെ അത്താണിയില്‍ ഒരാള്‍ക്ക് കൂടി പോസിറ്റീവ് സ്ഥിരീകരണം ഉണ്ടായി.

രോഗവ്യാപനത്തിന്റെ ഉറവിടമയി കരുതുന്ന കെട്ടിടവും സമീപത്തെ കടകളും ഇന്ന് പഞ്ചായത്ത് എംടിഎഫ് അംഗങ്ങള്‍ ചേര്‍ന്ന് അണു വിമുക്തമാക്കി

#360malayalam #360malayalamlive #latestnews

ഒരു കടയില്‍നിന്നും കുടുംബത്തിലെ പത്ത് പേര്‍ ഉള്‍പ്പടെ പതിനഞ്ച് പേര്‍ക്ക് കോവിഡ് കുണ്ട്കടവിലെ പലചരക്ക് കടയിലെ 2ജീവനക്കാര്‍ക്ക...    Read More on: http://360malayalam.com/single-post.php?nid=876
ഒരു കടയില്‍നിന്നും കുടുംബത്തിലെ പത്ത് പേര്‍ ഉള്‍പ്പടെ പതിനഞ്ച് പേര്‍ക്ക് കോവിഡ് കുണ്ട്കടവിലെ പലചരക്ക് കടയിലെ 2ജീവനക്കാര്‍ക്ക...    Read More on: http://360malayalam.com/single-post.php?nid=876
കുണ്ട്കടവിന് പൂട്ട് വീണേക്കും ഒരു കടയില്‍നിന്നും കുടുംബത്തിലെ പത്ത് പേര്‍ ഉള്‍പ്പടെ പതിനഞ്ച് പേര്‍ക്ക് കോവിഡ് കുണ്ട്കടവിലെ പലചരക്ക് കടയിലെ 2ജീവനക്കാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുമായി ബന്ധപ്പെട്ട ഒരേ കുടുംബത്തിലെ 10പേരുള്‍പ്പടെ 14പേര്‍ക്ക് നേരിട്ട് രോഗവ്യപനം സ്ഥിരീകരിച്ച..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്