മാറഞ്ചേരിയില്‍ 7 സമ്പര്‍ക്ക രോഗികള്‍ കൂടി; ഒരു മരണം

കഴിഞ്ഞ ദിവസം കുണ്ടുകടവത്ത് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പപട്ടികയിൽ ഉള്‍പ്പെട്ടവരുടെ ആന്റിജെൻ പരിശോധനയിലാണ് 7 പേര്‍ക്ക് പോസിറ്റീവ്  സ്ഥിരീകരിച്ചത്. മാറഞ്ചേരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ 20 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത് അതില്‍ 7 പേര്‍ക്കാണ് ഇന്ന് രോഗ സ്ഥിരീകരണം ഉണ്ടായത്. നേരത്തെ രോഗം സ്ഥിരീകരിച്ച കുണ്ട്കടവിലെ കടയുടമയുടെ വീട്ടിലുള്ള മൂന്ന് പേര്‍, തൊട്ടടുത്ത പച്ചക്കറിക്കടയിലെ നാല് പേര്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗ സ്ഥരീകരണം ഉണ്ടായിട്ടുള്ളത്.ഇന്ന് പരിശോധന നടത്തിയ ഒരാളുടെ ഫലംകൂടി സംശയം തോന്നിയതിനെ തുടര്‍ന്ന് തുടര്‍പരിശോധനക്കായി അയച്ചിട്ടുണ്ട്‌.

ഈ കടകളില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പോയവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും വിവരം ആരോഗ്യപ്രവര്‍ത്തകരെയോ വാര്‍ഡ് മെമ്പര്‍മാരെയോ അറിയിക്കണമെന്ന് മാറഞ്ചേരി പഞ്ചായത്ത് അറിയിച്ചു.

മാറഞ്ചേരിയിൽ ആദ്യ കോവിഡ് മരണം

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി മരണപ്പെട്ടു. മാറഞ്ചേരി ആളം സ്വദേശി കൊട്ടാട്ട്  നഫീസു 62 വയസ്സാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിലിരിക്കെ മരണപ്പെട്ടത്.

ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് പനിയെ തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ  ആശുപത്രിലെത്തിയ അവരെ അവിടെവെച്ച് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ വിദഗ്‌ധ  ചികിത്സക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് സെന്ററിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സ തുടരുന്നതിനിടെ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം.

#360malayalam #360malayalamlive #latestnews

കഴിഞ്ഞ ദിവസം കുണ്ടുകടവത്ത് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പപട്ടികയിൽ ഉള്‍പ്പെട്ടവരുടെ ആന്റിജെൻ പരിശോധനയിലാണ് 7 പേര്‍ക്ക്...    Read More on: http://360malayalam.com/single-post.php?nid=862
കഴിഞ്ഞ ദിവസം കുണ്ടുകടവത്ത് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പപട്ടികയിൽ ഉള്‍പ്പെട്ടവരുടെ ആന്റിജെൻ പരിശോധനയിലാണ് 7 പേര്‍ക്ക്...    Read More on: http://360malayalam.com/single-post.php?nid=862
മാറഞ്ചേരിയില്‍ 7 സമ്പര്‍ക്ക രോഗികള്‍ കൂടി; ഒരു മരണം കഴിഞ്ഞ ദിവസം കുണ്ടുകടവത്ത് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പപട്ടികയിൽ ഉള്‍പ്പെട്ടവരുടെ ആന്റിജെൻ പരിശോധനയിലാണ് 7 പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചത്. മാറഞ്ചേരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ 20 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത് അതില്‍ 7 പേര്‍ക്കാണ് ഇന്ന് രോഗ സ്ഥിരീകരണം..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്