രാജ്യത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 86,432 പേര്‍ക്ക് രോഗം

രാജ്യത്ത് കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ പുതുതായി 86,432 പേർക്ക് കൂടി രോഗം ബാധിച്ചതോടെയാണിത്. 1089 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ഇന്ത്യയിൽ മരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതുവരെ രോഗം ബാധിച്ച 40.23 ലക്ഷം പേരിൽ 31.07 ലക്ഷം പേർ രോഗമുക്തി നേടിയിട്ടുണ്ട്. 8.46 ലക്ഷം പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. ഇതുവരെ മരിച്ചവരുടെ എണ്ണം 69,561 ആകുയും ചെയ്തു.

4.77 കോടി കോവിഡ് ടെസ്റ്റുകളാണ് വെള്ളിയാഴ്ച വരെ രാജ്യത്തുടനീളം നടത്തിയതെന്ന് ഐ.സി.എം.ആർ അറിയിച്ചു. 10.59 ലക്ഷം സാമ്പിളുകൾ വെള്ളിയാഴ്ച മാത്രം ശേഖരിച്ചുവെന്നും ഐസിഎംആർ വ്യക്തമാക്കി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർ നിലവിൽ ചികിത്സയിലുള്ളത്. 2.11 ലക്ഷം പേർ മഹാരാഷ്ട്രയിൽ ചികിത്സയിലുണ്ട്. ആന്ധ്രപ്രദേശിലാണ് രണ്ടാമത്. 1,02,067 പേരാണ് ആന്ധ്രയിൽ ചികിത്സയിലുള്ളത്.

രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങളിൽ 70 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഡൽഹി, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

#360malayalam #360malayalamlive #latestnews

രാജ്യത്ത് കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ പുതുതായി 86,432 പേർക്ക് കൂടി രോഗം ബാധിച്ചതോടെയാണിത്. 1089 പേർ കഴ...    Read More on: http://360malayalam.com/single-post.php?nid=850
രാജ്യത്ത് കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ പുതുതായി 86,432 പേർക്ക് കൂടി രോഗം ബാധിച്ചതോടെയാണിത്. 1089 പേർ കഴ...    Read More on: http://360malayalam.com/single-post.php?nid=850
രാജ്യത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 86,432 പേര്‍ക്ക് രോഗം രാജ്യത്ത് കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ പുതുതായി 86,432 പേർക്ക് കൂടി രോഗം ബാധിച്ചതോടെയാണിത്. 1089 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ഇന്ത്യയിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്