തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ദ്വിദിന “റോബോവാർ ക്യാമ്പ്” സംഘടിപ്പിക്കുന്നു

നവീന സങ്കേതിക വിദ്യകളിലും റോബോട്ടിക്സിലും വിദ്യാർത്ഥികളിൽ താത്പര്യം വളർത്തിയെടുക്കുന്നതിനായി തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ദ്വിദിന “റോബോവാർ ക്യാമ്പ്” സംഘടിപ്പിക്കുന്നു. ഡിസംബർ 23, 24 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ മൂന്ന് മുതൽ ഒൻപതാം തരം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. 

രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ വിദഗ്ധരായ എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ഡിസൈൻ തിങ്കിങ് തുടങ്ങിയവയുടെ വിവിധ അടിസ്ഥാനപാഠങ്ങൾ രസകരമായ പ്രവർത്തനങ്ങളിലൂടെ  അംഗങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. റോബോട്ടിക് ഉപകരണങ്ങളുടെ നിർമ്മാണവും ഗെയിംസും ഉൾപ്പെടുത്തി നടത്തപ്പെടുന്ന ക്യാമ്പ് പൂർണ്ണസമയവും വിദ്യാർത്ഥികൾ പ്രായോഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. 

വിവിധ സെൻസറുകളുടെ പരിചയപ്പെടൽ, റിമോട്ട് കൺട്രോൾ റോബോട്ടുകൾ, ലൈൻ ഫോളോവർ - വാൾ ഫോളോവർ റോബോട്ടുകൾ തുടങ്ങിയയുടെ നിർമ്മാണവും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

24 ന് ക്യാമ്പ് അംഗങ്ങളുടെ “മെഗാ റോബോവാർ“ രക്ഷിതാക്കൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതിനും അവസരമുണ്ട്. താത്പര്യമുള്ളവർ 

 https://forms.gle/qqwoeuQkpnFDDZPq6

എന്ന ലിങ്കിലോ 8089462904,9072370755 എന്ന നമ്പറില്‍ വിളിച്ചോ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

#360malayalam #360malayalamlive #latestnews

നവീന സങ്കേതിക വിദ്യകളിലും റോബോട്ടിക്സിലും വിദ്യാർത്ഥികളിൽ താത്പര്യം വളർത്തിയെടുക്കുന്നതിനായി തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക...    Read More on: http://360malayalam.com/single-post.php?nid=8016
നവീന സങ്കേതിക വിദ്യകളിലും റോബോട്ടിക്സിലും വിദ്യാർത്ഥികളിൽ താത്പര്യം വളർത്തിയെടുക്കുന്നതിനായി തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക...    Read More on: http://360malayalam.com/single-post.php?nid=8016
തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ദ്വിദിന “റോബോവാർ ക്യാമ്പ്” സംഘടിപ്പിക്കുന്നു നവീന സങ്കേതിക വിദ്യകളിലും റോബോട്ടിക്സിലും വിദ്യാർത്ഥികളിൽ താത്പര്യം വളർത്തിയെടുക്കുന്നതിനായി തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ദ്വിദിന “റോബോവാർ ക്യാമ്പ്” സംഘടിപ്പിക്കുന്നു. ഡിസംബർ 23, 24 ദിവസങ്ങളിലായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്