അസാപ് കേരള; കുന്നംകുളം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം

അസാപ് കേരളയുടെ കുന്നംകുളം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നര്‍, ഫിറ്റ്‌നസ് ട്രെയ്നര്‍ എന്നീ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്‌നര്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്റ് ട്രെയിനിംഗ് (എന്‍ സി വി ഇ ടി) യുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍സ് ഫ്രെയിംവര്‍ക് (എന്‍ എസ് ക്യു എഫ്) അംഗീകാരമുള്ള ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും ഇംഗ്ലീഷ്/ സോഫ്റ്റ് സ്‌കില്‍ പരിശീലകരാകാന്‍ കഴിയും. ഏതെങ്കിലും ബിരുദവും അടിസ്ഥാന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവുമാണ് യോഗ്യത. 30 പേര്‍ക്കാണ് പ്രവേശനം.


ഫിറ്റ്‌നസ് ട്രെയ്‌നര്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്ക് ലെവല്‍ 4 സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫിറ്റ്‌നസ് ട്രെയിനിങ് മേഖലയില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കു മികച്ച അവസരങ്ങളാണ് ഈ കോഴ്‌സ് വഴി ലഭിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് https://bit.ly/asaptcrkkm എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8590118698, 9847504464.

#360malayalam #360malayalamlive #latestnews

അസാപ് കേരളയുടെ കുന്നംകുളം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നര്‍, ഫിറ്റ്‌നസ് ട്രെയ്നര്‍...    Read More on: http://360malayalam.com/single-post.php?nid=8007
അസാപ് കേരളയുടെ കുന്നംകുളം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നര്‍, ഫിറ്റ്‌നസ് ട്രെയ്നര്‍...    Read More on: http://360malayalam.com/single-post.php?nid=8007
അസാപ് കേരള; കുന്നംകുളം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം അസാപ് കേരളയുടെ കുന്നംകുളം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നര്‍, ഫിറ്റ്‌നസ് ട്രെയ്നര്‍ എന്നീ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള കമ്മ്യൂണിക്കേറ്റീവ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്