സംസ്ഥാന കായികമേള കുന്നംകുളത്ത്: അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി

സംസ്ഥാന കായിക മേളയോടനുബന്ധിച്ച് സീനിയർ ഗ്രൗണ്ടിലെ ഒരുക്കങ്ങൾ വിലയിരുത്തി എസി മൊയ്തീൻ എം.എൽ.എ. സിന്തറ്റിക് ട്രാക്ക്, ഭക്ഷണശാല, മീഡിയ റൂം എന്നിവ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. വിവിധ സബ്കമ്മിറ്റികളുടെ കണ്‍വീനര്‍മാരും ചെയര്‍മാന്‍മാരുമായി ആശയവിനിമയം നടത്തി.

തിങ്കൾ രാവിലെ 8.30 ന് തൃശ്ശൂരിൽ നിന്ന് കായികളേയുടെ ദീപശിഖ പ്രയാണം ആരംഭിച്ച് വൈകീട്ട് 5.30 ന് കുന്നംകുളം ബെഥനി സ്കൂൾ പരിസരത്തെത്തും.   ബെഥനി സ്കൂള്‍ പരിസരത്തു നിന്നും ദീപശിഖ റാലിയെ സ്വീകരിച്ച് നഗരം ചുറ്റി സീനിയര്‍ ഗ്രൗണ്ടിലേയ്ക്ക് ആനയിക്കും.


രാവിലെ 10.30 ന് നഗരസഭ ടൗൺ ഹാളിൽ നിന്ന് സീനിയർ ഗ്രൗണ്ടിലേക്ക് 1000 യുവാക്കള്‍ പങ്കെടുക്കുന്ന വിളംബര ഘോഷയാത്ര സംഘടിപ്പിക്കും.


യോഗത്തില്‍ കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ചൊവ്വന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ആന്‍സി വില്ല്യംസ്, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിദ്യാഭ്യാസ വകുപ്പ് അഡിഷ്ണൽ ഡയറക്ടർ ഷൈൻ കുമാർ, സ്പോര്‍ട്സ് ഓഗനൈസിംഗ് സെക്രട്ടറി എൽ ഹരീഷ് ശങ്കർ, വിദ്യാഭ്യാസ ഉപഡയറക്ടർ (ഇൻ ചാർജ്) ബാബു എം പ്രസാദ്, ജില്ലാ സ്പോട്സ് കോർഡിനേറ്റർ എ എസ് മിഥുൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻമാർ, കായിക വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

സംസ്ഥാന കായിക മേളയോടനുബന്ധിച്ച് സീനിയർ ഗ്രൗണ്ടിലെ ഒരുക്കങ്ങൾ വിലയിരുത്തി എസി മൊയ്തീൻ എം.എൽ.എ. സിന്തറ്റിക് ട്രാക്ക്, ഭക്ഷണശാല, മീ...    Read More on: http://360malayalam.com/single-post.php?nid=7990
സംസ്ഥാന കായിക മേളയോടനുബന്ധിച്ച് സീനിയർ ഗ്രൗണ്ടിലെ ഒരുക്കങ്ങൾ വിലയിരുത്തി എസി മൊയ്തീൻ എം.എൽ.എ. സിന്തറ്റിക് ട്രാക്ക്, ഭക്ഷണശാല, മീ...    Read More on: http://360malayalam.com/single-post.php?nid=7990
സംസ്ഥാന കായികമേള കുന്നംകുളത്ത്: അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി സംസ്ഥാന കായിക മേളയോടനുബന്ധിച്ച് സീനിയർ ഗ്രൗണ്ടിലെ ഒരുക്കങ്ങൾ വിലയിരുത്തി എസി മൊയ്തീൻ എം.എൽ.എ. സിന്തറ്റിക് ട്രാക്ക്, ഭക്ഷണശാല, മീഡിയ റൂം എന്നിവ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. വിവിധ സബ്കമ്മിറ്റികളുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്