സംസ്ഥാന സ്കൂൾ കായികോത്സവം: കുന്നംകുളം പൂർണ്ണ സജ്ജം

സംസ്ഥാന സ്കൂൾ കായികോത്സവം മികവുറ്റതാക്കാൻ കുന്നംകുളം പൂർണ്ണ സജ്ജമായി. മത്സരത്തിനായി എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഡിസ്പ്ലേ ബോർഡ്‌, ഫോട്ടോ ഫിനിഷ് ക്യാമറ, വിൻഡ് ഗേജ്, ഫൗൾ സ്റ്റാർട്ട്‌ ഡിറ്റക്ടർ, സ്റ്റാർട്ട്‌ ഇൻഡിക്കേറ്റ് സിസ്റ്റം, എൽഇഡിവാൾ തുടങ്ങിയ സജ്ജീകരണങ്ങൾ ഉണ്ടായിരിക്കും.

എസ്.എസ്.വി (സ്പോർട്സ് സ്പെസിക് വോളന്റിയർസ്) ആയി അറുപതോളം പേരെ സജ്ജീകരിക്കും. ഒഫിഷ്യൽസിനും വോളന്റിയേർസിനും ഉള്ള പ്രത്യേക ഓറിയന്റേഷൻ ഉണ്ടായിരിക്കും.

സ്റ്റേഡിയത്തോട് ചേർന്നുള്ള ഗ്രൗണ്ടിൽ 1000 പേർക്ക് ഒരേസമയം ഇരുന്ന്‌ ഭക്ഷണം കഴിക്കാനുള്ള ഭക്ഷണ ശാലയും ക്രമീകരിച്ചിട്ടുണ്ട്. ബെഥനി സ്കൂൾ ഗ്രൗണ്ട് ആണ് വാർമിംഗ് അപ് ഏരിയ.


അലോപ്പതി, ഹോമിയോപ്പതി, സ്പോർട്സ് ആയുർവേദ, സ്പോർട്സ് ഫിസിയോതെറാപ്പി, ആംബുലൻസ് എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്ന മെഡിക്കൽ ടീം സജ്ജമാണ്. മത്സരങ്ങൾ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തൽസമയം സംപ്രേഷണം ഉണ്ടായിരിക്കും. മത്സര ഫലങ്ങൾ, മത്സരങ്ങളുടെ പ്രസക്ത ഭാഗങ്ങൾ എന്നിവ ഉടൻ തന്നെ സ്റ്റേഡിയത്തിൽ സ്ഥാപിച്ചിട്ടുളള സ്ക്രീനിലൂടെയും www.sports.kite.kerala.gov.in എന്ന വെബ് സൈറ്റിലൂടെയും അറിയാം. കായികമേളയുടെ വിജയത്തിനായി 17 സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. 


15 ഓളം സ്കൂളുകളിലായി കുട്ടികളുടെ താമസ സൗകര്യം ഒരുക്കി. കായിക താരങ്ങളുടെ യാത്രയ്ക്കായി വിവിധ സ്കൂളുകളിൽ നിന്നും 20-ഓളം ബസ്സുകൾ സജ്ജമാക്കിയിട്ടുണ്ട്. കുന്നംകുളം നഗരസഭ, പോലീസ്, ഫയർ ഫോഴ്സ്, ആരോഗ്യ വകുപ്പ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, ഇലക്ട്രിസിറ്റി ബോർഡ്, വാട്ടർ അതോറിറ്റി തുടങ്ങിയ എല്ലാ വിഭാഗം ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും മത്സരങ്ങളുടെ വിജയത്തിനായി പ്രവർത്തിക്കും.


മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കായിക താരങ്ങൾക്ക് 2000/- രൂപയും, രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് 1500/- രൂപയും, മൂന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 1250/ രൂപയും സർട്ടിഫിറ്റും മെഡലും നൽകും. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന ജില്ലകൾക്ക് യഥാക്രമം 2,20,000, 1,65,000, 1,10,000 എന്നിങ്ങനെ സമ്മാനതുക നൽകും. ഓരോ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യൻമാരാകുന്ന കുട്ടികൾക്ക് 4 ഗ്രാം സ്വർണ്ണ പതക്കം സമ്മാനമായി നൽകും. കൂടാതെ സംസ്ഥാന റെക്കോഡ് സ്ഥാപിക്കുന്ന കായികതാരങ്ങൾക്ക് 4000 രൂപ വച്ച് സമ്മാന തുക നൽകും. ബെസ്റ്റ് സ്കൂൾ ഒന്നും രണ്ടും സ്ഥാനങ്ങൾ തുടങ്ങി നാൽപ്പതോളം ട്രോഫികൾ വിജയികൾക്ക് സമ്മാനമായി നൽകും.

#360malayalam #360malayalamlive #latestnews

സംസ്ഥാന സ്കൂൾ കായികോത്സവം മികവുറ്റതാക്കാൻ കുന്നംകുളം പൂർണ്ണ സജ്ജമായി. മത്സരത്തിനായി എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയി...    Read More on: http://360malayalam.com/single-post.php?nid=7984
സംസ്ഥാന സ്കൂൾ കായികോത്സവം മികവുറ്റതാക്കാൻ കുന്നംകുളം പൂർണ്ണ സജ്ജമായി. മത്സരത്തിനായി എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയി...    Read More on: http://360malayalam.com/single-post.php?nid=7984
സംസ്ഥാന സ്കൂൾ കായികോത്സവം: കുന്നംകുളം പൂർണ്ണ സജ്ജം സംസ്ഥാന സ്കൂൾ കായികോത്സവം മികവുറ്റതാക്കാൻ കുന്നംകുളം പൂർണ്ണ സജ്ജമായി. മത്സരത്തിനായി എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഡിസ്പ്ലേ ബോർഡ്‌, ഫോട്ടോ ഫിനിഷ് ക്യാമറ, വിൻഡ് ഗേജ്, ഫൗൾ സ്റ്റാർട്ട്‌ ഡിറ്റക്ടർ, സ്റ്റാർട്ട്‌ ഇൻഡിക്കേറ്റ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്