24 മണിക്കൂറിനിടെ 78,357 പുതിയ രോഗികള്‍, 1045 മരണം

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തേഴര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,357 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37,69,524 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1045 പേർക്കാണ് കോവിഡ്മൂലം ജീവൻ നഷ്ടമായത്.

നിലവിൽ രാജ്യത്ത് 8,01,282 കോവിഡ് 19 സജീവ കേസുകളാണുള്ളത്. ഇതിൽ 29,019,09 പേർ രോഗമുക്തി നേടിയെന്നും 66,333 പേർക്കാണ് ഇതുവരെ കോവിഡ്മൂലം രാജ്യത്ത് ജീവൻ നഷ്ടപ്പെട്ടതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. എട്ടുലക്ഷത്തിൽ അധികം പേർക്കാണ് മഹാരാഷ്ട്രയിൽ ഇതിനോടകം രോഗം സ്ഥിരീരിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശും തമിഴ്നാടുമാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ തൊട്ടുപിന്നിൽ. ആന്ധ്രപ്രദേശിൽ രോഗികളുടെ എണ്ണം നാലരലക്ഷത്തോട് അടുക്കുകയാണ്.

കേരളത്തിൽ ഇതുവരെ 298 മരണം, ആകെ കേസുകൾ 76525, ചികിത്സയിൽ 22512 പേർ. 


#360malayalam #360malayalamlive #latestnews

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തേഴര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,357 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ട...    Read More on: http://360malayalam.com/single-post.php?nid=793
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തേഴര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,357 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ട...    Read More on: http://360malayalam.com/single-post.php?nid=793
24 മണിക്കൂറിനിടെ 78,357 പുതിയ രോഗികള്‍, 1045 മരണം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തേഴര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,357 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ രോഗബാധിതരുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്