കട്ടിലുകൾ വിതരണം ചെയ്തു

വയോജന സൗഹൃദ നഗരസഭയുടെ ഭാഗമായി പൊന്നാനി നഗരസഭയിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം കട്ടിലുകൾ വിതരണം ചെയ്തു. പൊന്നാനി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിതരണം. വിവിധ വാർഡുകളിൽ നിന്നുമായി 60 വയസ് കഴിഞ്ഞ 255 പേർക്കാണ് സൗജന്യമായി കട്ടിൽ നൽകുന്നത്. 11,09,250 രൂപയാണ് നഗരസഭ പദ്ധതിക്കായി നീക്കിവെച്ചത്. കേരള സംസ്ഥാന കൺസ്യൂമർ ഫെഡാണ് കട്ടിലുകൾ നിർമിച്ച് നൽകുന്നത്. നഗരസഭാ ഓഫീസിൽ നടന്ന വിതരണോദ്ഘാടനം അധ്യക്ഷൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ  ഷീനാ സുദേശൻ, ഒ.ഒ ഷംസു, കൗൺസിലർമാരായ കെ.ഗിരീഷ് കുമാർ, മഞ്ചേരി ഇക്ബാൽ, സി.വി സുധ, ബീവി, കെ.വി ബാബു, ഷാഫി, ഷാലി പ്രദീപ്, കെ.രാധാകൃഷ്ണൻ, നഗരസഭാ സെക്രട്ടറി എസ്. സജി റൂൻ, നിർവ്വഹണ ഉദ്യോഗസ്ഥൻ പി.പി മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

വയോജന സൗഹൃദ നഗരസഭയുടെ ഭാഗമായി പൊന്നാനി നഗരസഭയിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം കട്ടിലുകൾ വിതരണം ചെയ്തു. പൊന്നാനി നഗരസഭയുടെ 2022-23 വാർഷ...    Read More on: http://360malayalam.com/single-post.php?nid=7814
വയോജന സൗഹൃദ നഗരസഭയുടെ ഭാഗമായി പൊന്നാനി നഗരസഭയിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം കട്ടിലുകൾ വിതരണം ചെയ്തു. പൊന്നാനി നഗരസഭയുടെ 2022-23 വാർഷ...    Read More on: http://360malayalam.com/single-post.php?nid=7814
കട്ടിലുകൾ വിതരണം ചെയ്തു വയോജന സൗഹൃദ നഗരസഭയുടെ ഭാഗമായി പൊന്നാനി നഗരസഭയിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം കട്ടിലുകൾ വിതരണം ചെയ്തു. പൊന്നാനി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിതരണം. വിവിധ വാർഡുകളിൽ നിന്നുമായി 60 വയസ് കഴിഞ്ഞ 255 പേർക്കാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്