ഡയാലിസിസ് സെന്ററിന് 100 രൂപ ചലഞ്ചുമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് റീനൽ ഡയാലിസിസ് സെന്റർ മാസ് ഫണ്ടിങ് കാംപയിനായ 100 രൂപ ചലഞ്ച് പദ്ധതി ലോഞ്ച് ചെയ്തു. കഴിഞ്ഞ ഒരു വർഷം ആയി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മാറഞ്ചേരി റിനൽ ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ആറ്  ഡയാലിസിസ് മെഷീനുകൾ ഉള്ള ഈ സ്ഥാപനത്തിൽ ഇതു വരെ 1500 ഓളം ഡയാലിസിസ്   സെന്ററിൽ നടത്തിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ: ഇ സിന്ധു ചെയർപേഴ്സൺ ആയും CHC മെഡിക്കൽ ഓഫീസർ ഡോ. അരുൺ കൺവീനർ ആയും, ഡോ : റിയാസ്. കെ. യൂസഫ് കോ ഓർഡിനേറ്റർ ആയും പെരുമ്പടപ്പു ബ്ലോക്കിൽ ഉള്ള അഞ്ചു പഞ്ചായത്തിലെ പ്രസിഡന്റുമാർ അടക്കം സാമൂഹ്യ സേവന തല്പരരായ 60 ഓളം ആളുകൾ അംഗങ്ങളായ ഡയാലിസിസ് മാനേജ്മെന്റ് കമ്മിറ്റി ആണ് ഈ സെന്ററിന്റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നത് .

 സേവനം കൂടുതൽ പേർക്ക് ലഭ്യമാകുവാനായി  ഒരു ഷിഫ്റ്റിൽ പ്രവർത്തിച്ചിരുന്ന സെന്റർ മൂന്ന് ഷിഫ്റ്റുകളിലായി പ്രവർത്തനം വിപുലീകരിക്കുകയാണ്. സെന്ററിന്റെ പ്രവർത്തനത്തിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനായാണ് നൂറു രൂപ ചലഞ്ചു മായി അധികൃതർ രംഗത്തെത്തിയത്.  തുടർ പ്രവർത്തനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കുന്ന കാംപയിൻ പ്രവർത്തനങ്ങൾക്കും തു ടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പസിഡന്റ് അഡ്വ.ഇ.സിന്ധു, വൈസ് പ്രസിഡന്റ് കെ.സൗദാ മിനി, സ്ഥിരം സമിതി അധ്യക്ഷ നായരാംദാസ്, എ.എച്ച്റംഷീന, മെബർമാരായ പി.അജയൻ, പി .നൂറുദ്ദീൻ, കെ.സി ഷിഹാബ്, റംഷാദ് സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് റീനൽ ഡയാലിസിസ് സെന്റർ മാസ് ഫണ്ടിങ് കാംപയിനായ 100 രൂപ ചലഞ്ച് പദ്ധതി ലോഞ്ച് ചെയ്തു. കഴിഞ്ഞ ഒരു വർഷം ...    Read More on: http://360malayalam.com/single-post.php?nid=7811
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് റീനൽ ഡയാലിസിസ് സെന്റർ മാസ് ഫണ്ടിങ് കാംപയിനായ 100 രൂപ ചലഞ്ച് പദ്ധതി ലോഞ്ച് ചെയ്തു. കഴിഞ്ഞ ഒരു വർഷം ...    Read More on: http://360malayalam.com/single-post.php?nid=7811
ഡയാലിസിസ് സെന്ററിന് 100 രൂപ ചലഞ്ചുമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് റീനൽ ഡയാലിസിസ് സെന്റർ മാസ് ഫണ്ടിങ് കാംപയിനായ 100 രൂപ ചലഞ്ച് പദ്ധതി ലോഞ്ച് ചെയ്തു. കഴിഞ്ഞ ഒരു വർഷം ആയി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മാറഞ്ചേരി റിനൽ ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ആറ് ഡയാലിസിസ് മെഷീനുകൾ ഉള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്