മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ആരോഗ്യപരിപാലനത്തിന് മെഡിക്കല്‍ ക്യാമ്പ് നാളെ

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ആരോഗ്യപരിപാലനം ഉറപ്പാക്കുന്നതിന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചാവക്കാട് ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നാളെ രാവിലെ എട്ട് മുതല്‍ ഒരു മണി വരെയാണ് മെഡിക്കൽ ക്യാമ്പ് നടക്കുക.ജനറല്‍, ഫിസിഷ്യന്‍, ഗൈനക്കോളജി, ദന്തരോഗം, പീഡിയാട്രീഷന്‍, ഇ എന്‍ ടി എന്നീ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.  സൗജന്യമായി മരുന്നും ലഭിക്കും.


മെഡിക്കല്‍ ക്യാമ്പ്  എന്‍ കെ അക്ബര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. നഗരസഭ, ബ്ലോക്ക്  പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുക്കും. പരമാവധി മത്സ്യത്തൊഴിലാളികളും തീരദേശവാസികളും മെഡിക്കല്‍ ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews #chavakkad #medicalcamp #nkakbarmla

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ആരോഗ്യപരിപാലനം ഉറപ്പാക്കുന്നതിന് മെഡിക്കല്‍ ക്യാമ്പ് സംഘ...    Read More on: http://360malayalam.com/single-post.php?nid=8037
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ആരോഗ്യപരിപാലനം ഉറപ്പാക്കുന്നതിന് മെഡിക്കല്‍ ക്യാമ്പ് സംഘ...    Read More on: http://360malayalam.com/single-post.php?nid=8037
മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ആരോഗ്യപരിപാലനത്തിന് മെഡിക്കല്‍ ക്യാമ്പ് നാളെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ആരോഗ്യപരിപാലനം ഉറപ്പാക്കുന്നതിന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചാവക്കാട് ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നാളെ രാവിലെ എട്ട് മുതല്‍ ഒരു മണി വരെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്